കൊല്ലം: തല്ലു കേസിൽ പരാതി നൽകിയ യുവാവിനെകൊണ്ട് തിരിച്ച് തല്ലിച്ച് കൊല്ലം അഞ്ചാലുംമുട് പൊലീസ്. പരാതി പരിഹരിക്കുന്നതിനായി സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴായിരുന്നു എസ് ഐ യുടെ വിചിത്ര നടപടി. തൃക്കരുവ സ്വദേശി സെബാസ്റ്റ്യനാണ് മർദ്ദനം ഏറ്റത്.
കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കർ തല്ലുകൊണ്ട യുവാവിനെ കൊണ്ട് തിരിച്ച് തല്ലിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
കരിശേരി അമ്പലത്തിന് അടുത്ത് വച്ച് രാഹുല്‍ എന്നയാളുമായി ഉന്തും തള്ളുമുണ്ടായെന്ന് 19 വയസുകാരനായ സെബാസ്റ്റ്യന്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ രാഹുല്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അടിക്കുപകരം അടികൊടുത്ത് പ്രശ്നം തീര്‍ക്കാമെന്നായി എസ്.ഐ.യുടെ ഒത്തുതീര്‍പ്പ് നിര്‍ദേശം. തുടര്‍ന്ന് രാഹുലിനോട് സെബാസ്റ്റ്യനെ അടിക്കാന്‍ എസ്.ഐ. ആവശ്യപ്പട്ടു. എസ്.ഐ.യുടെ സാന്നിധ്യത്തില്‍ രാഹുല്‍ സെബാസ്റ്റനെ ചെകിട്ടത്ത് അടിച്ചു. സെബാസ്റ്റ്യനെ തല്ലിയതിന് രാഹുലിന്റെപേരില്‍ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. എസ്.ഐ.യുടെ നിര്‍ദേശം അനുസരിച്ച വാദി ഇതോടെ പ്രതിയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.