• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒടുവില്‍ നീതി; ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി തരം മാറ്റി നല്‍കി

ഒടുവില്‍ നീതി; ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി തരം മാറ്റി നല്‍കി

സജീവന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ തുടർ നടപടികൾ സ്വീകരിക്കാൻ റവന്യൂ മന്ത്രി ഉത്തരവിടുകയായിരുന്നു

  • Last Updated :
  • Share this:
ഒരു വർഷം സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നാല് സെന്റ് ഭൂമി തരം മാറ്റി ലഭിക്കാത്തതിനെത്തുടർന്നാണ് മാല്യങ്കര സ്വദേശി  സജീവൻ  കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ തുടർ നടപടികൾ സ്വീകരിക്കാൻ റവന്യൂ മന്ത്രി ഉത്തരവിടുകയായിരുന്നു. ഒടുവിൽ ഒരു വർഷം കൊണ്ട് നടക്കാതിരുന്ന തരം മാറ്റൽ നടപടി സജിവൻ്റെ മരണത്തിന് പിന്നാലെ ഒറ്റ ദിവസം കൊണ്ടാണ് സാധ്യമായത്.

സജീവൻ്റെ മരണ ശേഷം കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയ റവന്യൂ മന്ത്രി കെ. രാജൻ എത്രയും വേഗം ഭൂമി തരം മാറ്റി നൽകുമെന്ന് വ്യക്തമാക്കിയിരിരുന്നു. അന്വേഷണ റിപ്പോർട്ട്‌ കിട്ടിയാൽ കൂടുതൽ നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ ഉണ്ടാകുമെന്നും  റവന്യു മന്ത്രി വ്യക്തമാക്കിയിരുന്നു.

കുടുംബത്തിന്റെ പരാതി കൂടി അന്വേഷണനത്തിന്റെ പരിധിയിൽ കൊണ്ട് വരും.ഭൂമി തരം മാറ്റത്തിന് സജീവൻ നൽകിയ അപേക്ഷയിൽ ഉടൻ തീരുമാനം എടുക്കും. റവന്യു ഡിവിഷണൽ ഓഫിസ് കേന്ദ്രീകരിചുള്ള ഏജന്റുമാരുടെ ഇടപെടൽ നിയന്ത്രിക്കും. റവന്യു ഓഫിസിലെ ആൾക്ഷാമം പരിഹരിഹരിക്കാൻ നടപടി ഉണ്ടാകും. റവന്യു ഓഫിസിലെ എല്ലാ പരാതികളും പരസ്യപ്പെടുത്തും തുടങ്ങിയ കാര്യങ്ങളാണ് മരിച്ച സജീവന്റെ വീട്  സന്ദർശിച്ച ശേഷം മന്ത്രി വ്യക്തമാക്കിയത്.
ഈ പ്രഖ്യാപനം ഉണ്ടായ തൊട്ടടുത്ത ദിവസമാണ് ഭൂമി തരം മാറ്റിയതിന്റെ രേഖകൾ ജില്ലാ കളക്ടർ ജാഫർ മാലിക് വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക്  കൈമാറിയത്. രേഖകൾ ഏറ്റുവാങ്ങുമ്പോൾ സജീവന്റെ ഭാര്യയും മക്കളും വിതുമ്പി.

Also Read-Revenue Office | ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ കെട്ടിക്കിടക്കുന്നത് ഇരുപതിനായിരത്തോളം അപേക്ഷകള്‍; വിശദീകരണവുമായി റവന്യു വകുപ്പ്

അതേസമയം പുറത്തിറങ്ങിയ കളക്ടർക്ക് നേരെ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വതിൽ പ്രതിഷേധം അരങ്ങേറി. അതേസമയം പുറത്തിറങ്ങിയ കളക്ടർക്ക് നേരെ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വതിൽ പ്രതിഷേധം അരങ്ങേറി. മരണശേഷം നീതി എന്നത് അംഗീകരിക്കാനാകില്ലെന്നും സമാനമായ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പു നൽകണമെന്നായിരുന്നു ആവശ്യം. എന്റെ മരണത്തിന് കാരണം മുഖ്യമന്ത്രിയാണെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ആയിരുന്നു കഴിഞ്ഞ വ്യാഴാഴ്ച സജീവൻ ആത്മഹത്യ ചെയ്തത്.  സംഭവത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഫോർട്ടുകൊച്ചി ആർടി ഓഫീസിലേക്ക് വലിയ രീതിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.

Also Read-Red-tape kills | പറവൂരിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ; നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ല; ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീട്ട് നല്‍കി റിപ്പോര്‍ട്ട്

മൽസ്യത്തൊഴിലാളിയായ സജീവൻ കഴിഞ്ഞ വ്യാഴം രാവിലെയാണ് ഉദ്യോഗസ്ഥർക്കെതിരെ കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്തത്. മുപ്പതുവർഷം മുൻപ് വാങ്ങിയ നാലു സെന്റ് ഭൂമി തരംമാറ്റാനായിരുന്നു അപേക്ഷ. വില്ലേജ് ഓഫിസ് പഞ്ചായത്ത് ഓഫിസ്, താലൂക്ക് ഓഫിസ്, ഫോർട്ട് കൊച്ചി ആർ. ഡി. ഒ ഓഫിസ് എന്നിവിടങ്ങളിലെല്ലാം പലവട്ടം കയറിയിറങ്ങി ഇന്നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും ഉദ്യോഗസ്ഥരുടെ മനോഭാവവുമാണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും എഴുതി വച്ചാണ് സജീവൻ ആത്മഹത്യ ചെയ്തത് ഉടുമുണ്ടിൽ തിരുകി വച്ച നിലയിലാണ് ആത്മഹത്യാകുറിച്ച് പൊലീസ് കണ്ടെടുത്തത്.

അപേക്ഷയുടെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നായിരുന്നു കലക്ടറുടെ റിപ്പോർട്ട്. സജീവന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണം പുരോഗമിക്കുകയാണ്.
Published by:Jayesh Krishnan
First published: