മലപ്പുറം: പത്തുവർഷം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ യുവാവിനെയും യുവതിയെയും ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. ചീക്കോട് സ്വദേശികളായ സൈഫൂന്നീസയെയും സബീഷിനെയുമാണ് ബംഗളൂരുവിൽ നിന്ന് കണ്ടെത്തിയത്.
2012ൽ വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇരുവരെയും കാണാതായത്. പത്തു വർഷമായി ബംഗളൂരുവിൽ വാടകവീട്ടിൽ തമാസിച്ചുവരികയായിരുന്നു ഇരുവരും.
യുവതിയെയും യുവാവിനെയും മലപ്പുറം ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി. മലപ്പുറം സി-ബ്രാഞ്ചിലെ ജില്ലാ മിസ്സിങ് പേഴ്സൺ ട്രേഡിങ് യൂണീറ്റാണ് ഇവരെ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.