നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടവേളക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി; ആദ്യദിനം ആറായിരത്തിലധികം യാത്രക്കാര്‍

  ഇടവേളക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി; ആദ്യദിനം ആറായിരത്തിലധികം യാത്രക്കാര്‍

  കൃത്യമായ കോവിഡ്പ്രോട്ടോക്കോൾ പാലിച്ചാണ് മെട്രോ സർവീസ് പുനരാരംഭിച്ചത്

  കൊച്ചി മെട്രോ

  കൊച്ചി മെട്രോ

  • Share this:
  കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോൾ ആദ്യദിനം മെട്രോയെ ആശ്രയിച്ചത്  ആറായിരത്തിലധികം യാത്രക്കാർ. കൃത്യമായ കോവിഡ്പ്രോട്ടോക്കോൾ പാലിച്ചാണ് മെട്രോ സർവീസ് പുനരാരംഭിച്ചത്.

  യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോൺടാക്ട്‌ലെസ് ടിക്കറ്റ് സംവിധാനമാണ് നിലവിൽ മെട്രോ ഉപയോഗിക്കുന്നത്. യാത്രയ്ക്ക് കൊച്ചി മെട്രോ വൺ കാർഡ്, കൊച്ചി വൺ ആപ്പ് എന്നീ സൗകര്യങ്ങളാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. ലോക്ഡൗണിനു ശേഷമുള്ള ആദ്യ ദിനം തന്നെ  യാത്രയ്ക്ക് കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവരുടെ ശതമാനം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കൊച്ചി വൺ ആപ്പിന്റെ ഉപയോഗം യാത്രക്കാർക്ക് സമ്പർക്കമില്ലാത്ത യാത്രയ്ക്ക് സൗകര്യമൊരുക്കി. ഇതുപയോഗിച്ച് യാത്രക്കാർക്ക് രണ്ട് ക്ലിക്കുകൾക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചു.

  നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ട്രെയിനിനും സ്റ്റേഷനുകൾക്കുമിടയിൽ ക്രമരഹിതമായി പരിശോധന കൃത്യമായി സ്റ്റാഫിനെ നിയോഗിച്ചിരുന്നു. യാത്രക്കാർ എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. ലോക്ക്ഡൗൺ കാരണം മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച സമയത്ത് ഉപയോഗിക്കാത്ത യാത്രകൾ കാലഹരണപ്പെട്ടതിനാൽ ട്രിപ്പ് പാസ് ഉടമകൾക്ക് റീഫണ്ട് ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് നിലവിൽ മെട്രോ സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമാണ്  സർവീസ്. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും സജ്ജമാക്കി സുരക്ഷ ഉറപ്പാക്കുകയാണ് മെട്രോ വീണ്ടും സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷനുകളിൽ ശരീരതാപനിലയും പരിശോധിക്കും.

  കൂടാതെ വിമാനയാത്രക്കാർക്ക് തടസ്സരഹിതമായ  കണക്റ്റിവിറ്റി നൽകുന്നതിനായി ആലുവയിൽ നിന്നുള്ള എയർപോർട്ട് ഫീഡർ ബസ് സർവീസുകളും പുനരാരംഭിച്ചു. ഇത് വിമാന യാത്രക്കാർക്ക് വിമാനത്താവളത്തിലെത്താൻ സഹായിക്കും. വിമാനത്താവളത്തിൽ നിന്ന് രാവിലെ 07.50 നും ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 08.30 നും  ആദ്യ ബസ് സർവീസ് ആരംഭിക്കും.

  കൊച്ചി മെട്രോ വീണ്ടും സർവീസ് ആരംഭിച്ചത് നഗരവാസികൾക്കും നഗരത്തിലേക്ക് എത്തുന്നവർക്കും വലിയ അനുഗ്രഹം ആയിട്ടുണ്ട്ആദ്യ ദിനത്തിലെ കണക്കുകളും അതു തന്നെയാണ് സൂചിപ്പിക്കുന്നത്. ലോക്ക്ഡൗ ൺ ഇളവുകൾ കൊച്ചി നഗരത്തിൽ ഉള്ളതിനാൽ കൂടുതൽ സ്വകാര്യ വാഹനങ്ങൾ ആണ് നിരത്തിൽ ഇറങ്ങുന്നത്  ഗതാഗതക്കുരുക്ക് ഇത് മൂലം രൂക്ഷമാണ്.നിരത്തുകളിലേക്കിറങ്ങാതെ   സുരക്ഷിതമായ യാത്രയ്ക്ക്അ വസരമൊരുക്കാൻ മെട്രോയ്ക്ക്ക ഴിയുമെന്നാണ് കരുതപ്പെടുന്നത്.

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊച്ചി മെട്രോ സർവീസ് നിർത്തിയത്. എന്നാൽ ലോക്ഡൗൺ പിൻവലിച്ച ശേഷം കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പൊതുഗാതാ സംവിധാനങ്ങൾ സർവ്വീസ് തുടങ്ങിയെങ്കിലും മെട്രോയ്ക്ക് ഡിസാസ്റ്റർ മാനേജ് മെന്റ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സജ്ജമാണെന്ന് കാട്ടി കൊച്ചി മെട്രൊ അതോറിറ്റി കത്ത് നൽകി. ഇതിന് പിന്നാലെയാണ് ഇന്ന് മുതൽ സർവ്വീസ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ട് ഡിസാസ്റ്റർ മാനേജ്മെന്റ് ഉത്തരവ് പുറത്തിറക്കിയത്.
  Published by:Jayesh Krishnan
  First published:
  )}