നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം; കേന്ദ്ര നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

  ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം; കേന്ദ്ര നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

  ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതുവരെ പ്രസദ്ധീകരിച്ചിട്ടില്ല.

  പിണറായി വിജയൻ (ഫയൽ ചിത്രം)

  പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത്‌ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതുവരെ പ്രസദ്ധീകരിച്ചിട്ടില്ല. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

   ആരാധനാ കേന്ദ്രങ്ങള്‍ തുറക്കാമെന്ന് പറയുമ്പോഴും വലിയ ആള്‍കൂട്ടങ്ങള്‍ ഉണ്ടാകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നത് സംബന്ധിച്ച് അഭിപ്രായം ആരായാനാണ്‌ വിവിധ മതവിഭാഗങ്ങളുമായും മത സംഘടനകളുമായും മതനേതാക്കളുമായും വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ചര്‍ച്ച നടത്തിയത്.

   ആരാധനാലയങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍കൂട്ടമുണ്ടാകുമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും അനുകൂലമായി പ്രതികരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

   ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളുമായി വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാമെന്നാണ് പങ്കെടുത്ത എല്ലാ മതനേതാക്കളും അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വന്നാല്‍ മാത്രമേ തീരുമാനിക്കാന്‍ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

   ആരാധനാലയങ്ങള്‍ വഴി രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഒട്ടേറെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ മതനേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം വന്നതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

   ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സര്‍ക്കാരിനോട് ചോദിക്കുന്ന തരത്തില്‍ ചില പ്രസ്താവനകള്‍ ശ്രദ്ധയില്‍പെട്ടു. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രസ്താവനകളാണ് അവയെന്ന് കരുതുന്നില്ല. ആരാധനാലയങ്ങള്‍ രാജ്യവ്യാപകമായി അടച്ചിടാന്‍ കേന്ദ്രസര്‍ക്കാരാണ് നിര്‍ദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

   TRENDING:Covid 19 | സംസ്ഥാനത്ത് കോവിഡ് മരണം 14 ആയി; കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മൂന്നുപേർക്ക് കോവിഡ്
   [NEWS]
   Safe Sex During Covid|കോവിഡ് കാലത്ത് സുരക്ഷിതമായ സെക്സ് ഇങ്ങനെ; പഠനങ്ങൾ പറയുന്നു [NEWS]Kerala Elephant Death | ഗർഭിണിയായ ആനയുടെ കൊലപാതകം: വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി
   [NEWS]


   നല്ല ഒത്തൊരുമയോടെ നിയന്ത്രണങ്ങള്‍ സ്വീകരിച്ചുകൊണ്ട് ലോക്ക്ഡൗണ്‍ സമയത്ത് പ്രവര്‍ത്തിച്ചു. അതിന് ബന്ധപ്പെട്ടവരോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. തുടര്‍ന്നും ഈ സഹകരണം ഉണ്ടാകണമെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.   Published by:Gowthamy GG
   First published:
   )}