• HOME
  • »
  • NEWS
  • »
  • kerala
  • »
  • AFTER THE SUCCESS OF WEIGHT TEST PALARIVATTOM BRIDGE WILL HAND OVER TO GOVERNMENT JJ TV

ഭാരപരിശോധന വിജയം; പാലാരിവട്ടം പാലം സർക്കാരിന് കൈമാറും; ഉദ്ഘാടനം സർക്കാരിന് തീരുമാനിക്കാമെന്ന് ഇ ശ്രീധരൻ

ജോലി ആരംഭിച്ച നാള്‍ മുതല്‍ ഒരു ദിവസം പോലും പണി മുടക്കാതെയാണ് നിശ്ചിത സമയത്തിനു മുമ്പ് നിർമാണം പൂര്‍ത്തിയാക്കിയത്.

e sreedharan

e sreedharan

  • News18
  • Last Updated :
  • Share this:
കൊച്ചി: ഒടുവിലത് പൂർത്തിയായിരിക്കുന്നു. പഞ്ചവടിപ്പാലം എന്ന് പഴികേട്ട പാലാരിവട്ടം പാലം വീണ്ടും ഗതാഗതത്തിന് സജ്ജമാകുന്നു. പുനർനിർമ്മിക്കപ്പെട്ട പാലത്തിലെ ഭാരപരിശോധന പൂർത്തിയായി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പാലം ഔദ്യോഗികമായി നാളെ സർക്കാരിന് കൈമാറും. ഉദ്ഘാടനം എന്നെന്ന് സർക്കാരിന് തീരുമാനിക്കാം. പാലത്തിൽ അവസാന മേൽനോട്ടത്തിന് എത്തിയ ഇ ശ്രീധരൻ എല്ലാ പ്രവർത്തനങ്ങളിലും പൂർണ സംതൃപ്തി രേഖപ്പെടുത്തി. കരാറുകാരോടും ജീവനക്കാരോടും അദ്ദേഹം നന്ദി പറഞ്ഞു. ഡി എം ആർ സിയുടെ വേഷത്തിലുള്ള തൻറെ അവസാന ജോലിയാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍ വരെയാണ് പാലം പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. സെപ്തംബര്‍ 28ന് ആരംഭിച്ച പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം 160 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഡി എം ആർ സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് നിർമാണം നടത്തിയത്. പെയിന്റിംഗ്, പാലത്തിന്റെ അടിഭാഗം മോടി പിടിപ്പിക്കല്‍, വിളക്കു കാലുകള്‍ സ്ഥാപിക്കുക തുടങ്ങിയ മിനുക്കുപണികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഓൺലൈൻ ആയി ടിക്കറ്റ് എടുത്തു; ദുബായ് ഡ്യൂട്ടി ഫ്രീയുടെ 7.30 കോടി രൂപയോളം അടിച്ചത് പ്രവാസിക്ക്

39 മീറ്റര്‍ നീളമുള്ള രണ്ടു സ്പാനുകളും 22 മീറ്റര്‍ നീളമുള്ള 17 സ്പാനുകളുമാണ് പാലത്തിലുള്ളത്. പാലത്തിന്റെ 19 സ്പാനുകളിലും 17 എണ്ണം മാറ്റി സ്ഥാപിച്ചു. പിയറുകളും പിയര്‍ ക്യാപുകളും ബലപ്പെടുത്തി. ജോലി ആരംഭിച്ച നാള്‍ മുതല്‍ ഒരു ദിവസം പോലും പണി മുടക്കാതെയാണ് നിശ്ചിത സമയത്തിനു മുമ്പ് നിർമാണം പൂര്‍ത്തിയാക്കിയത്.അഞ്ചു മാസം പിന്നിട്ട പുനര്‍നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ പകുതിയിലധികം ഭാഗം പുതിയതായി മാറിയിട്ടുണ്ട്.

അവിഹിത ബന്ധമുണ്ടോയെന്ന് സംശയിച്ച 60കാരൻ ഭാര്യയെയും രണ്ടു പെൺമക്കളെയും ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

ഡി എം ആർ സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ ഓരോ മാസവും പാലത്തിലെത്തി നിര്‍മ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു. ഡി എം ആര്‍ സിയുടെയും ഊരാളുങ്കലിന്റെയും ഉന്നത ഉദ്യോഗസ്ഥരും നിര്‍മ്മാണ മേല്‍നോട്ടം നിര്‍വ്വഹിച്ചു. 39 കോടി രൂപ ചിലഴിച്ച് നിര്‍മ്മിച്ച പാലം 18.71 കോടി രൂപ ചിലവിട്ടാണ് പുനര്‍നിര്‍മ്മിക്കുന്നത്. ഉദ്ഘാടനം നടന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പൊളിക്കേണ്ടി വന്ന പാലാരിവട്ടം പാലം സംസ്ഥാനത്തെ പൊതുമരാമത്ത് മേഖലയിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായാണ് കണക്കാക്കുന്നത്.പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മരാമത്ത് മന്ത്രി വി കെ ഇബ്രാംഹിം കുഞ്ഞ്, മരാമത്ത് സെക്രട്ടറി ടി ഓ സൂരജ്, നിര്‍മ്മാണ കമ്പനിയായ ആര്‍ ഡി എസ് ഉടമ സുമീത് ഗോയല്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു. പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹോക്കോടതിയെ സമീപിച്ച കരാറുകാര്‍ ഭാരപരിശോധന നടത്തിയേ പാലം പൊളിക്കാവൂ എന്ന അനുകൂല വിധിയും സമ്പാദിച്ചിരുന്നു.എന്നാല്‍, സുപ്രീംകോടതി ഈ വിധി അസ്ഥിരമാക്കുകയും പാലം പൊളിക്കാന്‍ അനുവദിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സെപ്തംബര്‍ 28ന് പുനര്‍ നിര്‍മ്മാണം ആരംഭിച്ചത്. പാലം തകര്‍ന്ന സംഭവത്തില്‍ 4.52 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  നിര്‍മ്മാണ കമ്പനിക്ക് കഴിഞ്ഞ മാസം സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. കരാര്‍ അനുസരിച്ച് പാലം പുതുക്കിപ്പണിയുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കരാര്‍ രേഖകള്‍ ഉദ്ധരിച്ചായിരുന്നു നോട്ടീസ്.
Published by:Joys Joy
First published:
)}