മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പള്ളികളിൽ ജുമുഅ നിസ്കാരം; സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന

റംസാന്‍ ചെറിയ പെരുന്നാള്‍ തുടങ്ങി പ്രധാന സമയങ്ങളിലൊന്നും തുറക്കാന്‍ കഴിയാതിരുന്ന പള്ളികളാണ് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളോട് വീണ്ടും തുറന്നത്.

News18 Malayalam | news18-malayalam
Updated: June 12, 2020, 7:00 PM IST
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പള്ളികളിൽ ജുമുഅ നിസ്കാരം; സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന
നൂറില്‍ താഴെ ആളുകള്‍ക്ക് മാത്രമേ പള്ളികളില്‍ പ്രവേശനം നല്‍കിയുള്ളൂ.
  • Share this:
കോഴിക്കോട്: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പളളികളില്‍ ജുമുഅ നിസ്‌കാരം നടന്നു. നഗരങ്ങളിലെ പള്ളികള്‍ അടഞ്ഞുകിടന്നപ്പോള്‍  ഗ്രാമപ്രദേശങ്ങളില്‍ ഭാഗികമായ പളളികളില്‍ ജുമുഅ നടന്നു. സാസിറ്റൈസറും മാസ്കും ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ചായിരുന്നു പ്രാര്‍ത്ഥന.

നൂറില്‍ താഴെ ആളുകള്‍ക്ക് മാത്രമേ പള്ളികളില്‍ പ്രവേശനം നല്‍കിയുള്ളൂ. വരുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ നേരത്തെ ടോക്കണ്‍ വിതരണം ചെയ്തു. കുട്ടികള്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ചില്ല.

നിസ്‌കാരപ്പായ വിശ്വാസികള്‍ സ്വന്തമായി കൊണ്ടുവന്നു. ജുമുഅയുടെ സാധാരണ സമയം വെട്ടിച്ചുരുക്കി. സാമൂഹിക അകലം പാലിച്ചായിരുന്നു നിസ്‌കാരം. മാസ്‌ക് ധരിക്കാത്തവരെയും സ്വന്തമായി നിസ്‌കാരപ്പായ കൊണ്ടുവരാത്തവരെയും പള്ളിക്കമ്മിറ്റി തിരിച്ചയച്ചു.
TRENDING:സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് നീക്കി[NEWS]ഒരു തടവെയല്ല ആയിരം തടവൈ; കോയമ്പത്തൂർ മുതൽ മതുരൈ വരെ; 1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്നാട് [PHOTOS]‍‍മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]
റംസാന്‍ ചെറിയ പെരുന്നാള്‍ തുടങ്ങി പ്രധാന സമയങ്ങളിലൊന്നും തുറക്കാന്‍ കഴിയാതിരുന്ന പള്ളികളാണ് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളോട് വീണ്ടും തുറന്നത്. സാമൂഹിക അകലം പാലിച്ചാണെങ്കിലും വീണ്ടും പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിശ്വാസികൾ പറയുന്നു.

അതേസമയം മലപ്പുറത്ത് അറുപത്തിയഞ്ച് വയസ്സില്‍ കൂടുതലുള്ളതിനാല്‍ ആളുകള്‍ക്ക് പള്ളിയില്‍ പ്രവേശനം ലഭിക്കാതെ മടങ്ങേണ്ടിവന്നു. ഏറെ വിഷമമുണ്ടെന്നും എന്നാല്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണെന്നും മടങ്ങിയവര്‍ പറഞ്ഞു. പള്ളികളിലെത്താനാവാത്തവരോട് വീടുകളില്‍ പ്രാര്‍ത്ഥന നടത്താനാണ് മത നേതാക്കളുടെ നിര്‍ദേശം.

First published: June 12, 2020, 7:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading