• HOME
  • »
  • NEWS
  • »
  • kerala
  • »
  • Aranmula Boat Race| ആറന്മുള ഉത്രട്ടാതി വള്ളംകളി ഞായറാഴ്ച; ജലമേള രണ്ടു വർഷത്തിനു ശേഷം

Aranmula Boat Race| ആറന്മുള ഉത്രട്ടാതി വള്ളംകളി ഞായറാഴ്ച; ജലമേള രണ്ടു വർഷത്തിനു ശേഷം

ഭക്തിയും ആചാര അനുഷ്ഠാനങ്ങളും പാലിച്ചാണ് ആറന്മുളള ഉതൃട്ടാതി ജലമേള

  • Last Updated :
  • Share this:
    പത്തനംതിട്ട: ചരിത്രപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേള (Aranmula Boat Race)നാളെ. കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് മന്ത്രി ജി കിഷൻ റെഡിയാണ് ജലമേള ഉദ്ഘാടനം ചെയ്യുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  ജലമേളയും മന്നം ട്രോഫിക്കായുള്ള മത്സര വള്ളംകളിയും നടക്കുന്നത്.

    ഭക്തിയും ആചാര അനുഷ്ഠാനങ്ങളും പാലിച്ചാണ് ആറന്മുളള ഉതൃട്ടാതി ജലമേള. ഇതാണ് ആറന്മുള പള്ളിയോടങ്ങളെ വേറിട്ട്‌ നിർത്തുന്നത്.
    Also Read- അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞു; രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി; രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു

    കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുളള 52 പള്ളിയോട കരകളുടെയും  ഓണവും പൂരവും എല്ലാം നാളെയാണ്. രാവിലെ ഒമ്പതിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പകർന്നു കൊണ്ടുവരുന്ന ദീപം സത്ര കടവിൽ വേദിയിലെ നില വിളക്കിലേക്ക് പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

    Also Read- ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും ബഹുദൂരം പോകണം ; ശ്രീനാരായണ ഗുരുജയന്തി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

    എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ജല ഘോഷയാത്രയിലും മത്സര വള്ളംകളിയിലും അണിനിരക്കുന്നത്. മത്സര വള്ളംകളിയുടെ ആദ്യപാദത്തിൽ പരമ്പരാഗത ശൈലിക്കാണ് പ്രാധാന്യം. രണ്ടാംഘട്ടത്തിൽ വേഗവും മാറ്റുരയ്ക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ,  സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
    Published by:Naseeba TC
    First published: