• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രോളർമാരുടെ ഉസ്താദിനു പിഴച്ചു; വി.ടി.ബൽറാം കണ്ണുരുട്ടി; കേരളാ പൊലീസ് FB പോസ്റ്റ് ഡിലീറ്റ് ചെയ്തു

ട്രോളർമാരുടെ ഉസ്താദിനു പിഴച്ചു; വി.ടി.ബൽറാം കണ്ണുരുട്ടി; കേരളാ പൊലീസ് FB പോസ്റ്റ് ഡിലീറ്റ് ചെയ്തു

  • Last Updated :
  • Share this:
    തിരുവനന്തപുരം: ട്രോളൻമാരുടെ ഉസ്താദുമാർക്ക് ഒടുവിൽ പിഴച്ചു. വേറെ ആർക്കുമല്ല കേരള പൊലീസിനു തന്നെ. പക്ഷേ, പോസ്റ്റ് കണ്ട് വി.ടി ബൽറാം എം.എൽ.എ കണ്ണുരുട്ടിയപ്പോൾ ഇതുവരെ ആരെയും പേടിക്കാതിരുന്ന കേരള പൊലീസ് ട്രോളൻമാർ ഒന്നു പേടിച്ചു. അപ്പോൾ തന്നെ പോസ്റ്റും പിൻവലിച്ച് സ്ഥലം കാലിയാക്കി.

    ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് വി.ടി ബൽറാം എം.എൽ.എ രംഗത്തെത്തിയത്. ഇരുവശവും മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്‍റെ ഒരു ഭാഗത്ത് സണ്ണി ലിയോണിയുടെ ചിത്രമുള്ള പരസ്യഹോർഡിങ് കൂടിയുള്ള ചിത്രം പങ്കുവെച്ചാണ് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. എത്ര പ്രിയപ്പെട്ടവരായാലും ഡ്രൈവറുടെ ശ്രദ്ധ മാറരുത് എന്നു പറഞ്ഞുകൊണ്ടായിരുന്നു കേരള പൊലീസിന്‍റെ പോസ്റ്റ്.

    കേരള പൊലീസ് ട്രോളൻമാരെ മയമില്ലാതെ ട്രോളി വി.ടി ബൽറാം MLA

    എന്നാൽ, കേരളപൊലീസിന്‍റെ ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീവിരുദ്ധമാണെന്നാണ് വി.ടി ബൽറാം എം.എൽ.എ ആക്ഷേപം ഉന്നയിച്ചത്. ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധ പുലർത്തണമെന്ന ഈ സന്ദേശം പ്രചരിപ്പിക്കാൻ കേരള പോലീസിന് ഇതുപോലൊരു ചിത്രം യഥാർത്ഥത്തിൽ ആവശ്യമുണ്ടോയെന്നും ബൽറാം ചോദിക്കുന്നു. കേരള പോലീസിനെ നയിക്കുന്നത് ലോകനാഥ് ബഹ്രയും പിണറായി വിജയനും ആണെന്നത് കൊണ്ട് ഇത് ഒരു നിലക്കും സ്ത്രീവിരുദ്ധമല്ല എന്നുണ്ടോയെന്നും ബൽറാം പോസ്റ്റിൽ ഉന്നയിച്ചിരുന്നു.



    ഏതായാലും, ബൽറാമിന്‍റെ പോസ്റ്റ് വന്നതിനു തൊട്ടുപിന്നാലെ കേരള പൊലീസ് യാതൊരു വിശദീകരണവും നൽകാതെ പോസ്റ്റും മുക്കി ഓടി.

    First published: