HOME » NEWS » Kerala »

ഹാമർ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; വിദ്യാർത്ഥിക്ക് പരിക്കേറ്റു

കഴിഞ്ഞവർഷം വരെ മത്സരത്തിനായി അഞ്ച് കിലോ ഹാമർ ത്രോയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഈ വർഷത്തെ മത്സരത്തിൽ ഏഴര കിലോ ഭാരമുള്ള ഹാമർ ആണ് ഉപയോഗിച്ചത്.

News18 Malayalam | news18
Updated: November 8, 2019, 1:49 PM IST
ഹാമർ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; വിദ്യാർത്ഥിക്ക് പരിക്കേറ്റു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 8, 2019, 1:49 PM IST
  • Share this:
കോഴിക്കോട്: ഹാമർ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം. കോഴിക്കോട് മത്സരത്തിനിടയിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രാമകൃഷ്ണ മിഷൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ടി.ടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്.

എറിയാനുള്ള ശ്രമത്തിനിടെ ഹാമർ പൊട്ടി താഴെ വീഴുകയും ഹാമർ എറിയുകയായിരുന്ന മുഹമ്മദ് നിഷാൻ കാലു തെറ്റി വീഴുകയുമായിരുന്നു. വീഴ്ചയിൽ ഇടത് കൈയിലെ രണ്ട് വിരലുകൾക്കും പരിക്കേറ്റു. വിരലിന് വേദനയും നീരും ഉള്ളതിനാൽ ഡോക്ടർ എക്സ് - റേ എടുക്കുന്നതിനായി നിർദ്ദേശിച്ചു.

അയോധ്യവിധി: ചീഫ് ജസ്റ്റിസ് യുപി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചു

മത്സരാർത്ഥിക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്നലെ നടത്തേണ്ട മത്സരങ്ങൾ നിർത്തി വെച്ചു. ഇന്നു നടക്കേണ്ട സീനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിലും നിഷാൻ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം വരെ മത്സരത്തിനായി അഞ്ച് കിലോ ഹാമർ ത്രോയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഈ വർഷത്തെ മത്സരത്തിൽ ഏഴര കിലോ ഭാരമുള്ള ഹാമർ ആണ് ഉപയോഗിച്ചത്.

നിഷാൻ പരിശീലനത്തിനായി ആറുകിലോ വരെ ഉപയോഗിച്ചിരുന്നെങ്കിലും ഏഴര കിലോ ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരുന്നു. അഞ്ച് കിലോ ഹാമർ ഇല്ലാത്തതിനാൽ ആണ് ഏഴര കിലോ ഹാമർ നൽകിയതെന്നാണ് സംഘാടകർ നൽക്കുന്ന വിശദീകരണം. മത്സരസ്ഥലത്ത് ആളുകൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി. മാറ്റിവെച്ച ത്രോ മത്സരങ്ങൾ ഉച്ചയോടെ പുനരാംഭിച്ചു.

പാലായിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ത്രോ മത്സരങ്ങളായ ഡിസ്ക് ത്രോ , ഹാമർ ത്രോ, ഷോട്ട്പുട്ട് മത്സരങ്ങൾ മൈതാനത്തിന് പുറത്താണ് സംഘടിപ്പിച്ചത്.

First published: November 8, 2019, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories