നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഇത്തവണയും ആടിനെ കൊന്നു; പുലിയോ കടുവയോ എന്ന ആശങ്കയിൽ അധികൃതർ

    ഇത്തവണയും ആടിനെ കൊന്നു; പുലിയോ കടുവയോ എന്ന ആശങ്കയിൽ അധികൃതർ

    വനമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥലം. തുടര്‍ച്ചയായി വന്യജീവി അക്രമം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വന്യജീവിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.

    ചെമ്പനോട

    ചെമ്പനോട

    • News18
    • Last Updated :
    • Share this:
    കോഴിക്കോട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയില്‍ വന്യജീവി ആക്രമണം തുടരുന്നു. ആലമ്പാറ വടക്കേക്കര റെജിയുടെ ആടിനെയാണ് കടിച്ചുകൊന്നത്. വീടിനടുത്തുള്ള പറമ്പില്‍ മേയുന്നതിനിടെയാണ് ആടിനെ കടിച്ചു കൊണ്ടുപോയത്. റെജി സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും വന്യജീവിയെ വ്യക്തമായി കണ്ടില്ല.

    നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അടുത്തുള്ള കാട്ടില്‍ ആടിന്‍റെ ജഡം കണ്ടെത്തിയത്. ഒരുഭാഗത്തെ ഇറച്ചി കടിച്ചെടുത്ത നിലയിലായിരുന്നു ജഡം. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ. ഷാജീവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചു.

    You may also like:സോപ്പിട്ടോ; വല്ലാതെ പതപ്പിക്കരുത്; എം.​സി ജോ​സ​ഫൈ​നെ വിമർശിച്ച് കെ. മുരളീധരൻ MP [NEWS]തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ [NEWS] ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]

    എന്നാൽ, പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ  സ്ഥലത്ത് കാല്‍പ്പാടുകള്‍ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രി പുത്തരിപ്പാറ തേരകത്തിങ്കല്‍ ചാക്കോയുടെ വീട്ടിലെ കൂട്ടിൽ കെട്ടിയിട്ട നാല് ആടുകളെ അജ്ഞാതജീവി കടിച്ചു കൊന്നിരുന്നു. കൂടിന് സമീപത്തെ പറമ്പില്‍ പുലിയുടേതിനു സമാനമായ കാല്‍പ്പാടുകളും കണ്ടെത്തി.

    ആടുകളെ ആക്രമിച്ചത് പുള്ളിപ്പുലിയാണെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. രണ്ടാമത്തെ സംഭവത്തിന് പിന്നില്‍ കടുവയാണെന്ന സംശയവും വനംവകുപ്പിനുണ്ട്. ചാക്കോയുടെ വീട്ടില്‍നിന്ന് 250 മീറ്റര്‍ അകലെയാണ് ഇപ്പോള്‍ വന്യജീവി ആക്രമണമുണ്ടായ പ്രദേശം.

    വനമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥലം. തുടര്‍ച്ചയായി വന്യജീവി അക്രമം ഉണ്ടായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വന്യജീവിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പ് ചെമ്പനോട മേഖലയിലെ ജനവാസകേന്ദ്രത്തില്‍ കടുവയിറങ്ങിയിരുന്നു.

    First published:
    )}