• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നാറില്‍ വളർത്തുമൃ​ഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം; പശുവിനെ കൊന്നത് കടുവയെന്ന് നാട്ടുകാർ

മൂന്നാറില്‍ വളർത്തുമൃ​ഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം; പശുവിനെ കൊന്നത് കടുവയെന്ന് നാട്ടുകാർ

രണ്ടുമാസത്തിനിടെ ഏഴാമത്തെ വളര്‍ത്തുമൃഗമാണ് അക്രമത്തിനിരയാകുന്നത്.

  • Share this:

    ഇടുക്കി: മൂന്നാറില്‍ വളർത്തുമൃ​ഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം. കുണ്ടലകുടി ആദിവാസി ഊരിലെ ഗോപാലന്‍റെ പശുവിനെയാണ് വന്യജീവി ആക്രമിച്ചത്. അക്രമിച്ചുകോന്നത് കടുവയെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടുമാസത്തിനിടെ ഏഴാമത്തെ വളര്‍ത്തുമൃഗമാണ് അക്രമത്തിനിരയാകുന്നത്. കടുവയെന്ന് സ്ഥിരീകരിക്കാന്‍ വനംവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

    ശനിയാഴ്ച്ച പുലർച്ചെയാണ് ഗോപാലന്‍റെ കാലിതൊഴുത്തിന് 200 മീറ്റർ അകലെ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ട് കാലിതൊഴുത്തില്‍ കെട്ടിയ പശുവാണിത്. തൊഴുത്തിനടുത്ത് രാത്രിയില്‍ വലിയ ബഹളമുണ്ടായെങ്കിലും ഭയം മൂലം ഗോപാലൻ പുറത്തിറങ്ങിയിരുന്നില്ല. പുലർച്ചെ നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തിയപ്പോഴാണിത് കാണുന്നത്.

    Also read-ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; ബൈക്കിനു തീപിടിച്ച് യാത്രികൻ മരിച്ചു

    അതേസമയം പശു ചത്തത് വന്യമൃഗത്തിന്‍റെ അക്രമം മുലമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. എന്നാല്‍ കടുവയെന്ന് ഉറപ്പിക്കാൻ വനംവകുപ്പ് തയ്യാറായില്ല. കൂടുതല്‍ പരിശോധന വേണമെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം. പ്രദേശത്ത് ആരും ഒറ്റക്ക് സഞ്ചരിക്കരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നൽകി. രാത്രിയില്‍ പ്രത്യേക പെട്രോളിംഗ് നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

    Published by:Sarika KP
    First published: