News18 MalayalamNews18 Malayalam
|
news18
Updated: November 6, 2019, 8:03 PM IST
(പ്രതീകാത്മക ചിത്രം)
- News18
- Last Updated:
November 6, 2019, 8:03 PM IST
#റ്റി.ജി സജിത്ത്
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തെത്താൻ പ്രായപരിധി ഇനി തടസമാവില്ല. ചെയർമാനാവാൻ പരമാവധി പ്രായം 75 വയസെന്ന നിബന്ധന ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ചെയർമാന് പ്രായപരിധി ഇല്ല. കഴിവും പ്രാപ്തിയുമുള്ളവരെ കൊണ്ടു വരാൻ 75 വയസെന്ന പരിധി തടസമാകുന്നുവെന്നാണ് സർക്കാർ കണ്ടെത്തൽ. മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി.
2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളിൽ പ്രായപരിധി നിശ്ചയിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് 75 വയസും മാനേജിങ് ഡയറക്ടറാവാൻ പരമാവധി 65 വയസുമായിരുന്നു പ്രായപരിധി. ഈ തീരുമാനം തിരുത്തി കൊണ്ടാണ് പുതിയ ഉത്തരവെങ്കിലും മാനേജിങ് ഡയറക്ടറുടെ പ്രായപരിധിയിൽ മാറ്റമുണ്ടാക്കിയിട്ടില്ല.
പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനത്തേക്ക് നടക്കുന്നത് പൂർണമായും രാഷ്ട്രീയ നിയമനങ്ങളാണ്. ഭരണകക്ഷിയുടെ ഇഷ്ടക്കാർ ചെയർമാൻ സ്ഥാനങ്ങളിൽ എത്തുന്നതാണ് പൊതുരീതി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തവർക്കും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾക്കും പൊതുമേഖല സ്ഥാപനങ്ങളിലെ ചെയർമാൻ സ്ഥാനം വീതം വെച്ചു നൽകാറാണ് പതിവ്.
കളിമൺപാത്രങ്ങളിൽ ചോറുണ്ണാം, മാരകരോഗങ്ങളെ അകറ്റാം
പുതിയ തീരുമാനത്തോടെ പ്രായപരിധി പരിഗണിക്കാതെ ഇനി ഇഷ്ടക്കാരെ ചെയർമാൻ പദവിയിലേക്ക് കൊണ്ടുവരാനാകും. സീറ്റ് കിട്ടാത്ത സി പി എമ്മിലെ മുതിർന്ന നേതാക്കളെ പൊതുമേഖല സ്ഥാപനങ്ങളിൽ പ്രതിഷ്ടിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
First published:
November 6, 2019, 8:03 PM IST