• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം'; മന്ത്രി കെ രാധാകൃഷ്ണൻ

'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം'; മന്ത്രി കെ രാധാകൃഷ്ണൻ

വിദ്യാര്‍ത്ഥികള്‍ക്ക് കാലാകാലങ്ങളില്‍ യു.ജി.സി അനുവദിക്കുന്ന തുകയുടെ 75% നിരക്കില്‍ ഫെലോഷിപ്പിനും, കണ്ടിജന്റ് ഗ്രാന്റിനും അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

  • Last Updated :
  • Share this:
    തിരുവനന്തപുരം : എം.ഫില്‍/ പി.എച്ച്.ഡി (M.phil/ Ph.D) തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് (Backward class students) വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രായപരിധി (Age limit) 40 ആയി ഉയര്‍ത്തുവാന്‍ അനുമതി നല്‍കിയതായി മന്ത്രി കെ. രാധാകൃഷ്ണന്‍ (Minister K.Radhakrishnan). ഇതുപ്രകാരം 40ാം വയസില്‍ ഈ കോഴ്‌സിന് പ്രവേശിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 45 വയസുവരെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.

    ഇതിന് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് കാലാകാലങ്ങളില്‍ യു.ജി.സി അനുവദിക്കുന്ന തുകയുടെ 75% നിരക്കില്‍ ഫെലോഷിപ്പിനും, കണ്ടിജന്റ് ഗ്രാന്റിനും അര്‍ഹതയുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

    പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കോളേജ് ലക്ചര്‍ പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിലവിലെ പ്രായപരിധി 45 വയസാണ്. എന്നാല്‍ ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് എം.ഫില്‍, പി.എച്ച്.ഡി തുടങ്ങിയ കോഴ്‌സുകളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുള്ള പ്രായപരിധി നിലവില്‍ 33 ഉം ആണ്. പ്രായപരിധികളിലെ ഈ അന്തരം ഉയര്‍ന്ന യോഗ്യതകള്‍ നേടി ഉയര്‍ന്ന തസ്തികകളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് പിന്നോക്ക വിഭാഗക്കാക്ക് തടസ്സമായി നില്‍ക്കുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

    പിന്നാക്ക വിഭാഗത്തിലുള്ള പല വിദ്യാര്‍ത്ഥികളും ബിരുദ ബിരുദാനന്തര വിദ്യാഭ്യാസത്തിനുശേഷം തുടര്‍വിദ്യാഭ്യാസത്തിന് താല്‍പര്യമുണ്ടെങ്കിലും ജീവിത സാഹചര്യങ്ങള്‍ കാരണം വിവിധ തൊഴില്‍ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ നിര്‍ബന്ധിതരാക്കപ്പെടും. സ്ഥിരവരുമാനം കണ്ടെത്തിയശേഷം മുടങ്ങിയ അക്കാദമിക വിദ്യാഭ്യാസം പുനരാരംഭിക്കുവാന്‍ ഇവര്‍ ആഗ്രഹിച്ചാലും വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള പ്രായപരിധിയിലെ പരിമിതി കാരണം ഗവേഷക മേഖലയിലേക്ക് പ്രവേശിക്കുന്നതിന് വിമുഖത കാട്ടുന്ന പ്രവണതയുണ്ടെന്നും മന്ത്രി കുറിച്ചു.

    Also Read - ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തും മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

    താരതമ്യേന ചിലവേറിയ ഗവേഷണ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക പിന്തുണ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ ഉയര്‍ന്ന വിദ്യാഭ്യാസവും അതിലൂടെ ഉയര്‍ന്ന തസ്തികകളില്‍ ജോലിയും നേടുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
    Published by:Karthika M
    First published: