നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Tomato price |പൊതുവിപണിയിലെ തക്കാളി വില നിയന്ത്രിക്കാന്‍ ഊര്‍ജിത ശ്രമം; ആന്ധ്രയില്‍ നിന്നും 10 ടണ്‍ തക്കാളി നാളെ എത്തും

    Tomato price |പൊതുവിപണിയിലെ തക്കാളി വില നിയന്ത്രിക്കാന്‍ ഊര്‍ജിത ശ്രമം; ആന്ധ്രയില്‍ നിന്നും 10 ടണ്‍ തക്കാളി നാളെ എത്തും

    തിങ്കളാഴ്ച ആന്ധ്രയിൽ നിന്നും തക്കാളി ലോഡുമായുള്ള വാഹനം തിരുവനന്തപുരത്ത് ആനയറയിൽ എത്തും

    • Share this:
    ഹോർട്ടികോർപ്പ് മുഖാന്തരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്നും 10 ടൺ തക്കാളി(Tomato) കൂടി കേരളത്തിൽ എത്തിക്കാൻ കൃഷിവകുപ്പ്. പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സമയത്ത് കൃഷി വകുപ്പ് കഴിഞ്ഞ ഒരു മാസമായി ശക്തമായ രീതിയിൽ വിപണി ഇടപെടലുകൾ നടത്തിയിരുന്നു. പ്രാദേശികമായി കർഷകരിൽ നിന്നും സംഭരണം ശക്തമാക്കുകയും തമിഴ്നാട്ടിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്ന നടപടികളടക്കം പലതും ഇക്കാലയളവിൽ കൃഷിവകുപ്പ് ചെയ്യുകയുണ്ടായി.

    പല പച്ചക്കറികളുടെയും വില പൊതു വിപണിയിൽ നിയന്ത്രിക്കുവാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ തക്കാളി വില ഉയർന്നു നിൽക്കുന്നത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആന്ധ്രയിൽ നിന്നും 10 ടൺ തക്കാളി കേരളത്തിലേക്ക് എത്തിക്കുന്നത്.

    തെങ്കാശിയിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കുന്നതിന് കഴിഞ്ഞ ആഴ്ച ധാരണയുമായിട്ടുണ്ട്. ഇതു പ്രകാരമുള്ള പച്ചക്കറികൾ അടുത്ത ആഴ്ച മുതൽ എത്തിത്തുടങ്ങുന്നതാണ്. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഡിസംബർ 22 മുതൽ ജാനുവരി 1 വരെ വിവിധ ഭാഗങ്ങളിലായി ക്രിസ്മസ് പുതുവത്സര വിപണികൾ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തിരമായി എത്തിക്കുന്നത്.

    തിങ്കളാഴ്ച ആന്ധ്രയിൽ നിന്നും തക്കാളി ലോഡുമായുള്ള വാഹനം തിരുവനന്തപുരത്ത് ആനയറയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

    ആന്ധ്രയിലെ മുളകാലച്ചെരുവിൽ നിന്നുമുള്ള കർഷകരിൽ നിന്നുമാണ് ഇപ്പോൾ തക്കാളി സംഭരിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ആനയറ വേൾഡ് മാർക്കറ്റിൽ കൃഷി ഡയറക്ടർ സുഭാഷ് ഐ.എ.എസ് ലോഡ് സ്വികരിക്കും.

    KSRTC| ജനുവരി 1 മുതൽ ആനവണ്ടിയിലെ യാത്ര കൂടുതൽ ലാഭകരം; വൻ ഇളവുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

    തിരുവനന്തപുരം: 2022 ൽ യാത്രക്കാർക്ക് വൻ ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഓൺലൈൻ ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് ഇളവ് ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല.

    യാത്രക്കാരെ ആകർഷിക്കാനാണ് ഓൺലൈൻ റിസർവേഷൻ ഇളവുകൾ പ്രഖ്യാപിച്ചത്. 72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10% നവും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയിൽ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയിൽ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50% നവും ക്യാൻസലേഷൻ നിരക്ക് നൽകിയിൽ മതിയാകും. ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ള ക്യാൻസിലേഷൻ അനുവദിക്കില്ല.

    കെഎസ്ആർടിസിയുടെ ഫ്രാഞ്ചസി/ കൗണ്ടർ വഴി  റിസർവ് ചെയ്യുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് യാത്രാ തീയതി ചില നിബന്ധനകൾക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നൽകും.  ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘ ദൂര യാത്രക്കാർക്ക് യാത്ര അപ്പോൾ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൽ ചെയ്യാനും സാധിക്കും.

    4 പേരിൽ കൂടുതൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും. അന്തർസംസ്ഥാന സർവ്വീസിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷൻ പോയന്റിൽ എത്തിച്ചേരുന്നതിന് കെഎസ്ആർടിസിയുടെ ലഭ്യമായ എല്ലാ സർവ്വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും.

    ഇതിനു വേണ്ടി യാത്രരേഖയും ഐഡി കാർഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ളിൽ 30 കിലോ മീറ്റർ വരെയാണ് ഈ സൗജന്യം ലഭിക്കുകയുളളൂ. ദീർഘദൂര സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വലിയ രീതിയിൽ കുറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ വേണ്ടി കൂടിയാണ് പുതിയ പ്രഖ്യാപനങ്ങൾ.
    Published by:Sarath Mohanan
    First published: