തിരുവനന്തപുരം: പൊതുജന അഭിപ്രായ രൂപീകരണത്തിനായാണ് പഞ്ചവത്സര പദ്ധതി കരട് സമീപരേഖ ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ചത്. ഇതിൽ സർക്കാർ നയത്തിന് വിരുദ്ധമായി കാർഷിക രംഗത്ത് രാസവള ഉപയോഗം കുറഞ്ഞതിനെ വിമർശിച്ചിരുന്നു. ജൈവകൃഷിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശം ഇല്ലായിരുന്നു. ഇതിനെതിരെയാണ് കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയത്.
ആസൂത്രണ ബോർഡിന്റെ പഞ്ചവത്സ പദ്ധതി കരട് സമീപരേഖ സർക്കാർ നയത്തിന് വിരുദ്ധമാണ്. സർക്കാർ നയത്തിന് മുകളിൽ അല്ല ഒരു ബോർഡും. ഉദ്യോഗസ്ഥർക്ക് ആശയങ്ങൾ ഉണ്ടാകും. അവരുടെ ആശയം അവിടെ ഇരിക്കട്ടെ. ജൈവ കാർഷിക നയം കേരളത്തിന് ഉണ്ട്. അത് നടപ്പാക്കേണ്ടവരാണ് ഉദ്യോഗസ്ഥരെന്നും മന്ത്രി പറഞ്ഞു.
Also Read-'വഴിയിൽ കുഴിയുണ്ടോ'? സംസ്ഥാന വ്യാപകമായി PWD റോഡുകളിൽ വിജിലൻസ് പരിശോധന
കാർബൺ ന്യൂട്രൽ കൃഷിയും സർക്കാർ നയത്തിന്റെ ഭാഗമാണ്. അത് അനുസരിച്ച് പദ്ധതികൾ തയ്യാറാക്കും. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ വിഷയത്തിൽ എതിർപ്പ് അറിയിച്ച കൃഷിമന്ത്രി ജൈവ കൃഷി നയം കരട് സമീപന രേഖയിൽ ഉൾപ്പെടുത്തണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ആസൂത്രണ ബോർഡിന് കത്ത് നൽകിയിരുന്നു.
കാർഷിക രംഗത്ത് രാസവള ഉപയോഗം കുറഞ്ഞതിനെയായിരുന്നു കരട് സമീപന രേഖയിൽ പ്രധാനമായി വിമർശിച്ചിരുന്നത്. കേരളത്തിലെ മണ്ണിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം രാസവളങ്ങളുടെ അളവ് കുറഞ്ഞ്. 2010- 11 ൽ ഹെക്ടറിൽ 106.2 കിലോഗ്രാം ആയിരുന്നത് 2018-19 ൽ 36.4 ആയി കുറഞ്ഞു. ഇത്തരം അസന്തുലിതാവസ്ഥ കാർഷിക വളർച്ചയ്ക്ക് പരിമിതയാണ് എന്നതാണ് രേഖയിലെ ഒരു പരാമർശം.
ഒരിടത്ത് രാസരഹിത കൃഷിയ്ക്കുള്ള ശുപാർശയും, മറുവശത്ത് രാസവസ്തുക്കളുടെ അമിതവും, ദുരുപയോഗത്തിനുമുള്ള അനുനയവുമാണ് നടക്കുന്നതെന്നും കരട് രേഖ വിമർശിക്കുന്നു. ജൈവ കൃഷി നയ മുണ്ടായിട്ടും ഇത് സംബന്ധിച്ചോ, നാച്യുറൽ ഫാമിംഗിനെക്കുറിച്ചോ ഒരു പരാമർശവും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നില്ല. ഇതാണ് പ്രധാനമായി വിമർശിക്കപ്പെടുന്നത്. നാച്യുറൽ ഫാമിംഗിന് ശാസ്ത്രീയ അംഗീകാരം ഇല്ലാത്തതിനാലാണ് ഉൾപെടുത്താത്തത് എന്നാണ് ആസൂത്രണ ബോർഡ് അധികൃതരുടെ വിശദീകരണം. ജൈവ കൃഷി നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും അതിനാലാണ് കരട് രേഖയിൽ ഉൾപ്പെടുത്താത്തതെന്നുമാണ് ന്യായീകരണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.