കണ്ണൂര്‍: പാലാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റകെട്ടായി പ്രവര്‍ത്തിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിക്കോള് വലിയ ഭൂരിപക്ഷത്തില്‍ പാലായില്‍ യുഡിഎഫ് വിജയിക്കും. പാലാ ഉല്‍പ്പെടെ ആറ് ഉപതെരഞ്ഞെടുപ്പുകള്‍ക്കും യു.ഡിഎഫ് സജ്ജമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മാണി ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടാല്‍ പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ് ഇടപെടുമെന്നുംഉമ്മന് ചാണ്ടി കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം പലായിലും ആവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read 'പാലായിൽ നിഷ മത്സരിച്ചാൽ നാണംകെട്ട് തോൽക്കും'; ജനപക്ഷം സീറ്റ് ആവശ്യപ്പെടില്ലെന്ന് പി.സി ജോർജ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala congress, Oommen Chandy, Pala by-election, Ramesh chennitala