തിരുവനന്തപുരം: എ ഐ സി സി അംഗം കാവല്ലൂർ മധു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു. 63 വയസായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ മോഹൻകുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. കാവല്ലൂർ മധുവിന്റെ മരണത്തെ തുടർന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് പ്രചാരണ പരിപാടികൾ തൽക്കാലം നിർത്തിവച്ചു.
Also Read- കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്തിന് പേഴ്സണൽ സ്റ്റാഫും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.