തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച: തരൂരിൻറെ പ്രചാരണം വിലയിരുത്താൻ AICC നിരീക്ഷകൻ
കർഷക കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെയാണ് നിരീക്ഷകൻ
news18india
Updated: April 13, 2019, 3:31 PM IST

ഡോ. ശശി തരൂർ വോട്ടഭ്യർഥിക്കുന്നു.
- News18 India
- Last Updated: April 13, 2019, 3:31 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടെന്ന പരാതിയെ തുടർന്ന തിരുവനന്തപുരം മണ്ഡലത്തിൽ എഐസിസി പ്രത്യേക നിരീക്ഷകനെ നിയമിച്ചു. കർഷക കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെയാണ് നിരീക്ഷകൻ. ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷനെ നിയമിച്ചത്.
അതേസമയം പ്രചാരണത്തില്‍ പോരായ്മയുള്ളതായി ശശി തരൂര്‍ പരാതി തന്നിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. തിരിച്ചടി ഉണ്ടായാല്‍ ചുമതലയുളള നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ മറുപടി നല്‍കേണ്ടി വരുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. എന്നാൽ തരൂരിനു വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുന്നില്ലെന്ന പ്രചാരണത്തിനു പിന്നിൽ ബിജെപിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Also read: 'മരിക്കുന്നതിന് മുമ്പ് ബാബു പോളിനെ മരിപ്പിച്ച് എം.എം.മണി': അബദ്ധമറിഞ്ഞ് പോസ്റ്റ് പിൻവലിച്ചു
മണ്ഡലം കൈവിട്ടുപോകാതിരിക്കാന്‍ നേതൃത്വം കര്‍ശനമായ ഇടപെടലാണ് തിരുവനന്തപുരത്ത് നടത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന്റെ നേതൃത്വത്തിൽ നാളെ അവലോകന യോഗം ചേരുന്നുണ്ട്. ജില്ലയിലെ പ്രധാന ചുമതലക്കാരെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തന പുരോഗതി മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് വിലയിരുത്തും. മാറി നിന്ന പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി പ്രചരണ കമ്മിറ്റികള്‍ വിപുലീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം പ്രചാരണത്തില്‍ പോരായ്മയുള്ളതായി ശശി തരൂര്‍ പരാതി തന്നിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. തിരിച്ചടി ഉണ്ടായാല്‍ ചുമതലയുളള നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ മറുപടി നല്‍കേണ്ടി വരുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. എന്നാൽ തരൂരിനു വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുന്നില്ലെന്ന പ്രചാരണത്തിനു പിന്നിൽ ബിജെപിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.