ആലപ്പുഴ: മറ്റ് മാനേജ്മെന്റുകൾ തയ്യാറായാൽ എയ്ഡഡ് നിയമനം സർക്കാരിന് വിട്ടുകൊടുക്കാൻ എസ് എൻ ഡി പി യോഗവും (SNDP) തയ്യാറാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan). എസ് എൻ ഡി പി യോഗത്തിന്റെയും എസ് എൻ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം ഇത്തരത്തിൽ സർക്കാരിന് വിട്ടുനൽകാമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി വഴിയുള്ള നിയമനം വരുമ്പോൾ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇവിടെ ജനസംഖ്യ കുറവുള്ള സമുദായങ്ങൾ കൂടുതൽ സ്ഥാപനങ്ങൾ കൈവശം വെച്ചിരിക്കുകയാണെന്നും, അവിടെയെല്ലാം നിയമനം നടത്തുന്നത് മാനേജ്മെന്റും ശമ്പളം നൽകുന്നത് സർക്കാരുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത് എന്ത് ജനാധിപത്യമാണ്. കേരളത്തിൽ മാത്രമാണിതുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനസംഖ്യയിൽ സമുദായാവസ്ഥയിൽ ഉണ്ടായ മാറ്റവും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇവിടെ ചില വിഭാഗങ്ങൾ ജനസംഖ്യയിൽ വളർച്ച നേടിയപ്പോൾ 33 ശതമാനമുണ്ടായിരുന്ന ഈഴവ സമുദായം 25 ശതമാനമായി കുറഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവിടെ സംവരണം പോലും അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല പൂച്ചക്കലിൽ മൈക്രോ ഫിനാൻസ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ; ഉൾപ്പെടുത്തിയത് ക്ഷണിതാവായി
ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി.സുധാകരനെ (g sudhakaran) ക്ഷണിതാവായി ഉള്‍പ്പെടുത്തി സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പിബി അംഗം എ.വിജയരാഘവന് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് അദ്ദേഹത്തിന് പാർട്ടി ഘടകം നിശ്ചയിച്ചത്. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിൽ മുൻ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരൻ അംഗമായി തുടരാൻ യോഗം തീരുമാനിച്ചിരുന്നു.
Also Read- സെൽഫിയെടുക്കൽ മാത്രമല്ല; മൊബൈൽ ക്യാമറയുടെ അധികമാർക്കും അറിയാത്ത 5 ഗുണങ്ങൾ
പഴയ ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉണ്ടായിരുന്നവരെ പുതിയ കമ്മിറ്റിയിലും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ എച്ച്.സലാം എംഎല്‍എ, ജി.രാജമ്മ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ല കമ്മറ്റിയോഗം പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.