നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • NEWS 18 IMPACT-ഭിന്നശേഷിക്കാരന് സ്കൂൾപ്രവേശനം നിഷേധിച്ചു: ഇടപെട്ട് മുഖ്യമന്ത്രി; നിലപാട് തിരുത്തി സ്കൂൾ അധികൃതർ

  NEWS 18 IMPACT-ഭിന്നശേഷിക്കാരന് സ്കൂൾപ്രവേശനം നിഷേധിച്ചു: ഇടപെട്ട് മുഖ്യമന്ത്രി; നിലപാട് തിരുത്തി സ്കൂൾ അധികൃതർ

  കോഴിക്കോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥിക്ക് അഞ്ചാം ക്ലാസ് പ്രവേശനം നിഷേധിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്.

  News18

  News18

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: ഭിന്നശേഷിയുള്ള വിദ്യാർഥിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച സംഭവം വിവാദമായ സാഹചര്യത്തിൽ നിലപാട് തിരുത്തി സ്കൂൾ അധികൃതർ. സ്കൂളിലേക്ക് വിളിച്ച് അഡ്മിഷന്‍ കാർഡ് നൽകിയ സ്കൂൾ അധികൃതർ അടുത്ത ദിവസം തന്നെ കുട്ടിയുമായി പ്രവേശത്തിനെത്താൻ മാതാവിന് നിർദേശം നൽകി. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിന് പിന്നാലെയാണ് സ്കൂൾ അധികൃതരുടെ നിലപാട് മാറ്റം.

   Also Read-'സർക്കാർ ഉത്തരവ് നടപ്പാക്കാനുള്ളതല്ലേ ?'; ഭിന്നശേഷിയുള്ള വിദ്യാർഥിക്ക് പ്രവേശനം നിഷേധിച്ച് കോഴിക്കോട്ടെ എയ്ഡഡ് സ്കൂൾ

   ന്യൂസ് 18 വാർത്തയെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നൗഷാദ് കുന്നമംഗലം നൽകിയ പരാതിയിൽ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് കുട്ടിക്ക് അഡ്മിഷൻ ലഭിച്ചത്. കുട്ടിയുടെ പഠനത്തിന് ഒരു പ്രയാസവുമുണ്ടാകില്ലെന്ന് പ്രധാനാധ്യാപകൻ ഉറപ്പു നല്ഡകിയെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. സംഭവത്തിൽ ഇടപെട്ട ന്യൂസ് 18ന് അവർ പ്രത്യേക നന്ദിയും അറിയിച്ചു.

   Also Read-ഭിന്നശേഷിയുള്ള കുട്ടിക്ക് പ്രവേശനം നിഷേധിച്ച സംഭവം: പരാതിക്കാരിക്കെതിരെ പ്രതികാരനടപടി

   കോഴിക്കോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥിക്ക് അഞ്ചാം ക്ലാസ് പ്രവേശനം നിഷേധിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്.

   First published:
   )}