ലോക എയ്ഡ്സ് ദിനത്തിൽ കേരളത്തിനൊരു സന്തോഷവാ‍ർത്ത; സംസ്ഥാനത്ത് എയ്ഡ്സ് രോഗികൾ കുറയുന്നു

കഴിഞ്ഞവർഷം സംസ്ഥാനത്ത് 1220 പേരിലായിരുന്നു എയ്ഡ്സ് രോഗം കണ്ടെത്തിയത്.

News18 Malayalam | news18
Updated: December 1, 2019, 11:22 AM IST
ലോക എയ്ഡ്സ് ദിനത്തിൽ കേരളത്തിനൊരു സന്തോഷവാ‍ർത്ത; സംസ്ഥാനത്ത് എയ്ഡ്സ് രോഗികൾ കുറയുന്നു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: December 1, 2019, 11:22 AM IST
  • Share this:
തിരുവനന്തപുരം: ലോക എയ്ഡ്സ് ദിനത്തിൽ കേരളത്തിനൊരു സന്തോഷവാർത്ത. സംസ്ഥാനത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു എന്നതാണ് ആ വാർത്ത. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കെടുപ്പിലാണ് ഈ കണ്ടെത്തൽ.

2010ൽ 2342 പേർക്ക് സംസ്ഥാനത്ത് എയ്ഡ്സ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഈ വർഷം ഇതുവരെ എയ്ഡ്സ് ബാധിതരുടെ എണ്ണം 985 ആയി കുറഞ്ഞു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കാണ് ഇത്.

കഴിഞ്ഞവർഷം സംസ്ഥാനത്ത് 1220 പേരിലായിരുന്നു എയ്ഡ്സ് രോഗം കണ്ടെത്തിയത്.

അതേസമയം, എച്ച് ഐ വി പരിശോധന നടത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. പത്തുവർഷം മുമ്പ് 2.40 ലക്ഷം പേരാണ് എച്ച് ഐ വി പരിശോധനയ്ക്ക് വിധേയമായിരുന്നത്. എന്നാൽ, ഇന്ന് പരിശോധനയ്ക്ക് തയ്യാറാകുന്നവരുടെ എണ്ണം 5.56 ലക്ഷമായി ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് 21.40 ലക്ഷം ആളുകൾ എച്ച് ഐ വി ബാധിതരാണ്. കേരളത്തിലാകെ 34, 748 എയ്ഡ്സ് രോഗികളുണ്ട്. പുതിയ രോഗികളുടെ എണ്ണം കുറയുന്നെങ്കിലും പുതുതായി ഒരു മാസം 100 പേർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്. 2030ൽ എയ്ഡ്സ് ലോകത്തു നിന്നു തന്നെ തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായാണ് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം.
First published: December 1, 2019, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading