ഇന്റർഫേസ് /വാർത്ത /Kerala / Kerala Local Body Election 2020 | ട്വന്റി-ട്വന്റി വിജയം; പ്രതിപക്ഷം ഇല്ലാതെ ഒരു പഞ്ചായത്ത്

Kerala Local Body Election 2020 | ട്വന്റി-ട്വന്റി വിജയം; പ്രതിപക്ഷം ഇല്ലാതെ ഒരു പഞ്ചായത്ത്

Election

Election

മത്സരിച്ച 14 സീറ്റുകളിലും തകർപ്പൻ വിജയവുമായി ട്വന്റി-ട്വന്റി

  • Share this:

കേരളത്തിലാകമാനം ഇടതു തരംഗം ആഞ്ഞടിക്കേ തീർത്തും വ്യത്യസ്തമായി ഒരു പഞ്ചായത്ത്. എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്താണ് വിചിത്രമായ വിജയം തീർക്കുന്നത്.‌ ഇവിടെ എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. വിജയങ്ങൾ അല്ല സംസാരവിഷയം. മത്സരിച്ച 14 സീറ്റുകളിലും തകർപ്പൻ വിജയവുമായി ട്വന്റി-ട്വന്റി മുന്നേറിയിരിക്കുകയാണ് ഇവിടെ. ഫലത്തിൽ ഇവിടെ ഒരു പ്രതിപക്ഷപ്പാർട്ടി ഇല്ലെന്ന് ചുരുക്കം.

ഈ പഞ്ചായത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പ്രതിപക്ഷ പാർട്ടി ഉണ്ടാവാതെ ഒരു തദ്ദേശ തിരഞ്ഞെടുപ്പ് വിജയിക്കുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

2015 ലാണ് ട്വന്റി-ട്വന്റി ആദ്യമായി മത്സരരംഗത്തെത്തുന്നത്. കിഴക്കമ്പലത്ത് വിജയം നേടുകയും ചെയ്തു. എന്നാൽ ഇവർ ഒട്ടേറെ വിമർശനങ്ങൾക്കും വിധേയരായി. കോർപ്പറേറ്റുകൾ നേരിട്ട് ഭരണം നടത്തുന്നു എന്നാരോപിച്ചായിരുന്നു പ്രധാന വിമർശനം.

മദ്യവിമുക്ത കിഴക്കമ്പലം എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ട്വന്റി-ട്വന്റി നിറവേറ്റുകയും ചെയ്തു. ഇവിടെയുള്ള ഏക മദ്യവില്പനശാല പൂട്ടിച്ചുകൊണ്ടായിരുന്നു അത്.

First published:

Tags: Kerala local body Election 2020, Kerala local body election 2020 result, Kerala panchayat election 2020 result