നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐക്യമലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പ്രൊഫ. എം എസ് വിശ്വംഭരൻ അന്തരിച്ചു

  ഐക്യമലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പ്രൊഫ. എം എസ് വിശ്വംഭരൻ അന്തരിച്ചു

  എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിൽ പ്രൻസിപ്പലായും കോട്ടയം, എറണാകുളം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

  • News18
  • Last Updated :
  • Share this:
   കോട്ടയം: ഐക്യമലയരയ മഹാസഭ സംസ്ഥാന സെക്രട്ടറിയും മുരിക്കുംവയൽ ശ്രീ ശബരീശ കോളജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. എം എസ് വിശ്വംഭരൻ (62) അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിൽ പ്രൻസിപ്പലായും കോട്ടയം, എറണാകുളം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരനും ചിന്തകനും പ്രഭാഷകനുമായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഇരുമ്പൂന്നിക്കരയിലെ വീട്ടുവളപ്പിൽ.

   ഭാര്യ: പത്മജാക്ഷി (റിട്ട. വാട്ടർ അതോറിറ്റി, പൂച്ചപ്ര അറയ്ക്കൽ കുടുംബാംഗം), മക്കൾ: മിധു വി (ശ്രീ ശബരീശ കോളജ്). മേഘ വി (വാട്ടർ അതോറിറ്റി), മയൂഖ് വി, മരുമകൻ: മഹേഷ് (ഗവ. കോളജ്, കണ്ണൂർ)

   First published:
   )}