'കുടുംബസമേതം കന്നിപ്പറക്കൽ സർക്കാർ ചിലവിൽ'

News18 Malayalam
Updated: December 10, 2018, 10:46 AM IST
'കുടുംബസമേതം കന്നിപ്പറക്കൽ സർക്കാർ ചിലവിൽ'
  • Share this:
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളും ഇടതു നേതാക്കളും കന്നിയാത്ര നടത്തിയപ്പോള്‍ ഖജനാവിനു നഷ്ടമായത് രണ്ടുലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ.

മന്ത്രികുടുംബങ്ങള്‍ക്കും നേതാക്കള്‍ക്കും ടിക്കറ്റെടുത്ത വകയിലാണ് സര്‍ക്കാരിന് ഇത്രയും പണം നഷ്ടമായത്. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് മുഖേനയാണ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഗോ എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ വിശാദാംശങ്ങള്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിമാനത്താവള ഉദ്ഘാടനത്തിനു ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്‍പ്പെടെ സര്‍ക്കാര്‍ ചെലവില്‍ ടിക്കറ്റെടുത്തത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പം വിമാനത്തില്‍ കയറിയ സി.പി.എം നേതാക്കള്‍ക്കും സര്‍ക്കാര്‍ ചെലവിലായിരുന്നു യാത്ര.

Also Read കണ്ണൂര്‍ എയര്‍പോര്‍ട്ട് നാടിന് സമര്‍പ്പിച്ചു

ഒഡേപെക് 63 പേര്‍ക്ക് വ്യാഴാഴ്ചയാണ് ടിക്കറ്റെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മകന്‍ വിവേക്, ചെറുമകന്‍ ഇഷാന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭാര്യ വിനോദിനി, മന്ത്രി ഇ.പി ജയരാജന്‍, ഭാര്യ ഇന്ദിര പി.കെ, മന്ത്രി കെ.കെ ഷൈലജ, ഭര്‍ത്താവ് കെ. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുംബസമേതം സര്‍ക്കാര്‍ ചെലവില്‍ കന്നിയാത്ര നടത്തിയത്.

മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഗോ എയര്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയത്. സര്‍ക്കാര്‍ അതിഥികളും ജീവനക്കാരും ഉള്‍പ്പെടെ 190 പേരാണ് വിമാനയാത്ര നടത്താനെത്തിയത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്തപ്പോള്‍ ബില്ലില്‍ കൊടുത്തിരിക്കുന്ന ഒഡേപെക് അഡ്രസ് വ്യാജമാണെന്നും
ശബരിനാഥന്‍ ആരോപിക്കുന്നു. പണ്ട് രാജാക്കന്മാര്‍ നായാട്ടിന്‌പോകുമ്പോള്‍ സര്‍വ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്‍മാരുടെ ഈ ധൂര്‍ത്തെന്നും ശബരീനാഥാന്‍ പരിഹസിക്കുന്നു.

First published: December 10, 2018, 10:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading