Air India Express Crash | കരിപ്പൂർ വിമാനാപകടം; വിദേശകാര്യമന്ത്രാലയം ഹെൽപ്പ് ലൈൻ നമ്പറുകൾ

ഷാർജയിൽ ഹെല്‍പ് ലൈൻ നമ്പര്‍ ആരംഭിച്ചതായി എയർ‌ഇന്ത്യ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: August 8, 2020, 12:01 AM IST
Air India Express Crash | കരിപ്പൂർ വിമാനാപകടം; വിദേശകാര്യമന്ത്രാലയം ഹെൽപ്പ് ലൈൻ നമ്പറുകൾ
News18
  • Share this:
കോഴിക്കോട്: കോഴിക്കോട് കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

1800 118 797, +91 11 23012113, +91 11 23014104, +911123017905 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ഫാക്സ്: +91 11 23018158.

വിമാനാപകടത്തിൽ ദുംഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.



അതേസമയം ഷാർജയിൽ ഹെല്‍പ് ലൈൻ നമ്പര്‍ ആരംഭിച്ചതായി എയർ‌ഇന്ത്യ വ്യക്തമാക്കി. 0097165970303 എന്ന നമ്പറിലാണ് വിവരങ്ങൾക്കായി ബന്ധപ്പെടേണ്ടത്.
TRENDING:Big Breaking Air India Express Crash കരിപ്പൂരിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; രണ്ടായി മുറിഞ്ഞു
[NEWS]
Karipur Air India Express Crash | മഴ കാഴ്ച മറച്ചു; കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനം പതിച്ചത് 35 അടി താഴ്ചയിലേക്ക്
[NEWS]
Air India Express Crash | കരിപ്പൂർ വിമാനാപകടം; പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ചു
[NEWS]


ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ അപകടത്തിൽ 14 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു.



രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ഐ എക്സ് 1344 ദുബൈ കോഴിക്കോട് വിമാനം ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മൈത്ര, ബേബി മെമ്മോറിയൽ, മിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പ്രവേശിപിച്ചിട്ടുള്ളത്‌

പത്ത് കുട്ടികൾ ഉൾപ്പെടെ 177 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറു ജീവനക്കാരും ഉണ്ടായിരുന്നതായി റിപോർട്ടുകൾ പറയുന്നു.
Published by: Gowthamy GG
First published: August 7, 2020, 11:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading