നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Air India Express Crash | കരിപ്പൂർ വിമാനാപകടം; പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ചു

    Air India Express Crash | കരിപ്പൂർ വിമാനാപകടം; പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ചു

    കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

    വിമാനത്താവളത്തിലെ ദൃശ്യം

    വിമാനത്താവളത്തിലെ ദൃശ്യം

    • Share this:
      കോഴിക്കോട്: കോഴിക്കോട് കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി വിവരങ്ങൾ ചോദിച്ചത്.

      കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

      പൈലറ്റ് അടക്കം ചിലർ മരണമടഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭ്യമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു.

      TRENDING:Big Breaking Air India Express Crash കരിപ്പൂരിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; രണ്ടായി മുറിഞ്ഞു
      [NEWS]
      Karipur Air India Express Crash | മഴ കാഴ്ച മറച്ചു; കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനം പതിച്ചത് 35 അടി താഴ്ചയിലേക്ക്
      [NEWS]
      COVID 19 | സംസ്ഥാനത്ത് ഇന്ന് 1251 പേർ പോസിറ്റീവ്; 814 പേർക്ക് രോഗമുക്തി
      [NEWS]


      പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

      കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

      ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ഐ എക്സ് 1344 ദുബൈ കോഴിക്കോട് വിമാനം ആണ് അപകടത്തിൽപ്പെട്ടത്.

      പത്ത് കുട്ടികൾ ഉൾപ്പെടെ 177 യാത്രക്കാരാണ്   വിമാനത്തിലുണ്ടായിരുന്നത്. ആറു ജീവനക്കാരും ഉണ്ടായിരുന്നതായി റിപോർട്ടുകൾ പറയുന്നു.
      Published by:Gowthamy GG
      First published:
      )}