നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Air India Express Crash | കരിപ്പൂരിലെവിമാനാപകടം; 189 യാത്രക്കാരുടെ പൂർണ വിവരം

  Air India Express Crash | കരിപ്പൂരിലെവിമാനാപകടം; 189 യാത്രക്കാരുടെ പൂർണ വിവരം

  ആറ് ജീവനക്കാരും കുട്ടികൾ ഉൾപ്പെടെ 184 യാത്രക്കാരുമാണ് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത്.

  News18

  News18

  • Share this:
   മലപ്പുറം: കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ച് രണ്ടായി മുറിച്ച് പൈലറ്റ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു. പൈലറ്റുമാരിൽ ഒരാളായ ക്യപ്റ്റന്‍ ദീപക് വസന്നും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

   ആറ് ജീവനക്കാരും കുട്ടികൾ ഉൾപ്പെടെ 184 യാത്രക്കാരുമാണ് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത്.

    

   മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീഴുകയായിരുന്നു ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

   ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുൻഭാഗം തകർന്നു.

   ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആംബുലൻസുകളും അഗ്നിരക്ഷാസേനാ വാഹനങ്ങളും എത്തുന്നുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}