Big Breaking Air India Express Crash കരിപ്പൂരിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; രണ്ടായി മുറിഞ്ഞു
Kozhikkode Flight Crash: ഐ എക്സ് 1344 ദുബൈ കോഴിക്കോട് വിമാനം ആണ് അപകടത്തിൽപ്പെട്ടത്.

വിമാനത്താവളത്തിലെ ദൃശ്യം
- News18 Malayalam
- Last Updated: August 7, 2020, 10:00 PM IST
കരിപ്പുര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായി മുറിഞ്ഞു. അപകടത്തിൽ പൈലറ്റ് മരിച്ചതായാണ് വിവരം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.പത്ത് കുട്ടികൾ ഉൾപ്പെടെ 177 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറു ജീവനക്കാരും ഉണ്ടായിരുന്നതായി റിപോർട്ടുകൾ പറയുന്നു.
ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. ഐ എക്സ് 1344 ദുബൈ കോഴിക്കോട് വിമാനം ആണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ഇറങ്ങിയ വിമാനം ക്രോസ് റോഡിലേക്ക് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം.
രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നതായാണ് വിവരം.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. ഐ എക്സ് 1344 ദുബൈ കോഴിക്കോട് വിമാനം ആണ് അപകടത്തിൽപ്പെട്ടത്.
Have instructed Police and Fire Force to take urgent action in the wake of the plane crash at the Kozhikode International airport (CCJ) in Karipur. Have also directed the officials to make necessary arrangements for rescue and medical support.
— Pinarayi Vijayan (@vijayanpinarayi) August 7, 2020
രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നതായാണ് വിവരം.
Second tragedy of the day in Kerala : Air India Express skids off the run way at Kozhikode, front portion splits , pilot dies and lots of passengers injured . All passengers evacuated. Very lucky the aircraft didn’t catch fire @narendramodi @JPNadda
— Alphons KJ (@alphonstourism) August 7, 2020
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.