Big Breaking Air India Express Crash കരിപ്പൂരിലെ ലാൻഡിംഗിനിടെ വിമാനാപകടം; പൈലറ്റ് ഉൾപ്പെടെ 3 മരണം
പൈലറ്റുമാരിൽ ഒരാളായ ക്യപ്റ്റന്‍ ദീപക് വസന്നും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

News18
- News18 Malayalam
- Last Updated: August 7, 2020, 9:52 PM IST
മലപ്പുറം: കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ച് രണ്ടായി മുറിച്ച് പൈലറ്റ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു. പൈലറ്റുമാരിൽ ഒരാളായ ക്യപ്റ്റന്‍ ദീപക് വസന്നും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആറ് ജീവനക്കാർ ഉൾപ്പെടെ 177 യാത്രക്കാരാണ് എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത്. ദുബായിൽ നിന്നെത്തി രാത്രി 8 മണിയോടെയാണ് ലാൻഡ് ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കോക്പിറ്റ് മുതൽ ആദ്യ വാതിൽ വരെയുള്ള ഭാഗമാണ് മുറിഞ്ഞുമാറിയത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്.