നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

  ഇന്നു രാവിലെ 7.51ന് പുറപ്പെട്ട വിമാനമാണ് അര മണിക്കൂറിനുള്ളില്‍ തിരിച്ചിറക്കിയത്.

  Image: Reuters

  Image: Reuters

  • Share this:
   തിരുവനന്തപുരം: സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചറിക്കയിത്. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളൽ കണ്ടെത്തിയതോടെയാണ് വിമാനം തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതർ പിന്നീട് അറിയിച്ചു. എയർ ഇന്ത്യ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നു രാവിലെ 7.51ന് പുറപ്പെട്ട വിമാനമാണ് അര മണിക്കൂറിനുള്ളില്‍ തിരിച്ചിറക്കിയത്. വിൻഡ് ഷീൽഡിലെ വിള്ളൽ പൈലറ്റ് തിരിച്ചറിഞ്ഞതോടെ 8.50നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

   കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിലക്ക് ഉള്ളതിനാൽ വിമാനത്തില്‍ യാത്രക്കാരില്ലായിരുന്നു. എട്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റ് ഉൾപ്പടെ എട്ട് ജീവനക്കാരും സുരക്ഷിതരാണെന്ന് തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ സി. വി. രവീന്ദ്രന്‍ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് മുന്‍പ് വിള്ളല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ തകരാറ് പരിഹരിച്ച ശേഷം മാത്രമെ യാത്ര തിരിക്കുകയുള്ളു. സൗദിയിൽ വന്ദേ ഭാരത്​ മിഷന്റെ ഭാഗമായി ദമാമില്‍ നിന്ന്​ യാത്രക്കാരുമായി തിരികെ വരാനിരുന്ന വിമാനമാണ് യാത്ര റദ്ദാക്കി തിരിച്ചിറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

   രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

   കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ഓഗസ്റ്റ് 31 വരെയാണ് രാജ്യാന്തപ സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ആണ് ഇക്കാര്യം അറിയിച്ചത്.

   കോവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാലും പല രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. ജൂലൈ 31 വരെയായിരുന്നു നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

   കോവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി അമേരിക്ക, യുകെ ഉള്‍പ്പെടെ 27 രാജ്യങ്ങളുമായി സഹകരിച്ച് എയര്‍ ബബിള്‍ ക്രമീകരണത്തോടെ പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു.

   Also Read-കോവിഡ് 19: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനം: മന്ത്രി വീണ ജോര്‍ജ്

   അതേസമയം ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്ന മിഡില്‍ ഈസ്റ്റില്‍ കോവിഡ് നാലാം തരംഗത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെയും മരണങ്ങളുടെയും വര്‍ദ്ധനവ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം കാരണമാണെന്ന് ലോകാരോഗ്യസംഘടന വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ മേഖലയിലെ 22 രാജ്യങ്ങളില്‍ 15 എണ്ണത്തില്‍ ഇത്തരത്തില്‍ ഡെല്‍റ്റ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
   Published by:Anuraj GR
   First published: