HOME » NEWS » Kerala » AIR INDIA EXPRESS MAKE EMERGENCY LANDING IN NEDUMBASSERY

ടയർ തകരാറിലായി; കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിൽ ഇറക്കി

. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനമാണ് നെടുമ്പാശേരിയിൽ ഇറക്കിയത്.

News18 Malayalam | news18-malayalam
Updated: April 11, 2021, 9:53 AM IST
ടയർ തകരാറിലായി; കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിൽ ഇറക്കി
പ്രതീകാത്മക ചിത്രം
  • Share this:

കൊച്ചി: ടയർ തകരാറിലായതിനെതുടർന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനമാണ് നെടുമ്പാശേരിയിൽ ഇറക്കിയത്.  പറക്കുന്നതിനിടയിലാണു പൈലറ്റിനു ടയർ തകരാറിലായ വിവരം ബോധ്യപ്പെട്ടത്. തുടർന്നു പുലർച്ചെ 3.10ന് നെടുമ്പാശേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു.


ഏറ്റവും അടുത്തുള്ള വിമാനത്താവളം എന്ന നിലയ്ക്കാണ് നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി വിമാനം ഇറക്കിയത്.   കരിപ്പൂരില്‍ ഇറങ്ങാന്‍ അരമണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.

Also Read പാനൂർ മൻസൂർ വധക്കേസിലെ പ്രതി രതീഷിൻ്റെ മരണത്തിൽ ദുരൂഹത; ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നിശാപാർട്ടി: റെയ്ഡിൽ ഡിജെ ഉൾപ്പടെ നാല് പേര്‍ അറസ്റ്റില്‍; ലഹരിമരുന്ന് പിടികൂടി



കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ നാലു പേർ അറസ്റ്റിലായി. ഡിസ്കോ ജോക്കി ആലുവ സ്വദേശി അൻസാർ, നിശാപാർട്ടിയുടെ സംഘാടകരായ നിസ് വിൻ,ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലയത്. ഇവരിൽ നിന്ന് കഞ്ചാവ് എം. ഡി. എം. എ തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. എം ഡി എം ഐ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

ശനിയാഴ്ച രാത്രി 11.40-ഓടെയാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. റെയ്ഡിന്റെ വിവരം പുറത്തുവരാതിരിക്കാന്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥർ ഹോട്ടലിലെത്തിയത്. രഹസ്യമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചി നഗരത്തിലെ നാല് ഹോട്ടലുകളിലും ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ഹോട്ടലിലുമായാണ് പരിശോധന നടന്നത്. കൈവശം ലഹരിമരുന്ന് ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. നിശാ പാർട്ടിക്കെത്തിയ ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധന പുലര്‍ച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്.

Also Read 'രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ അട്ടിമറി നടത്തിയത് ഇടതുപക്ഷ സർക്കാർ'; തോമസ് ഐസക്കിന് മറുപടി

.ചക്കരപ്പറമ്പിലെ ഹോളി ഡേ ഇന്നിൽ മുന്നൂറിലധികം യുവതീ യുവാക്കളാണ് ഡി. ജെ പാർട്ടിയിൽ പങ്കെടുത്തത്. ഇവിടെ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

കൊച്ചിയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മിന്നല്‍ റെയ്ഡ് നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള റേവ് പാര്‍ട്ടികള്‍ നടക്കുന്നുവെന്ന രഹസ്യവിവരം ഉണ്ടായിരുന്നു. വാരാന്ത്യത്തില്‍ രാത്രി തുടങ്ങി പുലര്‍ച്ചെവരെ നീളുന്ന നിശാ പാര്‍ട്ടികളെക്കുറിച്ചാണ് വിവരം ലഭിച്ചിരുന്നത്. അഞ്ച് ഹോട്ടലുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്. പരിശോധനയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Published by: Aneesh Anirudhan
First published: April 11, 2021, 9:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories