നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Air India | യുഎഇയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനഃക്രമീകരിച്ചു

  Air India | യുഎഇയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനഃക്രമീകരിച്ചു

  യുഎഇയില്‍ യാത്രാവിലക്ക് ആരംഭിക്കുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് -റാസല്‍ ഖൈമ റൂട്ടില്‍ അധിക വിമാന സര്‍വ്വീസ് നടത്തും

  • Share this:
   തിരുവനന്തപുരം: യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തു നിന്നുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുനക്രമീകരിച്ചു. ഇന്ന് (ഏപ്രില്‍ 24, ശനി) പുറപ്പെടേണ്ട തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും.


   യുഎഇയില്‍ യാത്രാവിലക്ക് ആരംഭിക്കുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് -റാസല്‍ ഖൈമ റൂട്ടില്‍ അധിക വിമാന സര്‍വ്വീസ് നടത്തും. രാത്രി 8.15 നാണ് കോഴിക്കോട് നിന്ന് ഈ വിമാനം പുറപ്പെടുക. ഈ വിമാനത്തിൽ യാത്ര ചെയ്യാൻ വേണ്ടിയുള്ള ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ ബുക്കിങ് ഓഫീസുകളില്‍ നിന്നോ വിമാനത്താവളങ്ങളില്‍നിന്നോ വാങ്ങാവുന്നതാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.


   ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്കും ഇന്ത്യയിലൂടെ ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും വിലക്ക് ബാധകമാണ്. ഇരു കൂട്ടരെയും യുഎഇയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് യുഎഇ വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജൻസികള്‍ക്കും നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്ര വിലക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് യു എ ഇ. സൗദി, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
   Published by:Anuraj GR
   First published:
   )}