വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആർകെഎസ് ബദൗരിയ വ്യോമസേന മേധാവിയാകും

നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ ബദൗരിയ 1980 ജൂണ്‍ 15-ന് സ്വോഡ് ഓഫ് ഓണര്‍ പദവിനേടിയാണ് വ്യോമസേനയുടെ ഭാഗമായത്.

news18-malayalam
Updated: September 19, 2019, 8:35 PM IST
വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആർകെഎസ് ബദൗരിയ വ്യോമസേന മേധാവിയാകും
നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ ബദൗരിയ 1980 ജൂണ്‍ 15-ന് സ്വോഡ് ഓഫ് ഓണര്‍ പദവിനേടിയാണ് വ്യോമസേനയുടെ ഭാഗമായത്.
  • Share this:
ന്യൂഡൽഹി: വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാർ സിംഗ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ സെപ്റ്റംബര്‍ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ബദൗരിയയും സെപ്റ്റംബര്‍ 30ന് വിരമിക്കേണ്ടിയിരുന്നു. എന്നാൽ  ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയി നിയമിതനായതിനാല്‍ രണ്ട് വര്‍ഷം കൂടി സര്‍വീസ് നീട്ടി കിട്ടും.
 നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ ബദൗരിയ 1980 ജൂണ്‍ 15-ന് സ്വോഡ് ഓഫ് ഓണര്‍ പദവിനേടിയാണ് വ്യോമസേനയുടെ ഭാഗമായത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി കമാന്‍ഡന്റ്, മധ്യവ്യോമ കമാന്‍ഡിലെ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍, 2017 മുതല്‍ ദക്ഷിണ വ്യോമ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍-ചീഫ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.


Also Read റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറാകാൻ ആളുകളുടെ തിരക്ക്; ലഭിച്ചത് നൂറിനടുത്ത് അപേക്ഷകൾ

First published: September 19, 2019, 8:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading