നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'AISF-കാരുടെ കൂടെ വിയര്‍പ്പിന്റെ ഫലമായാണ് SFI സംസ്ഥാന സെക്രട്ടറി ഇന്ന് എംഎല്‍എ കസേരയില്‍ ഇരിക്കുന്നത്'; എഐഎസ്എഫ്

    'AISF-കാരുടെ കൂടെ വിയര്‍പ്പിന്റെ ഫലമായാണ് SFI സംസ്ഥാന സെക്രട്ടറി ഇന്ന് എംഎല്‍എ കസേരയില്‍ ഇരിക്കുന്നത്'; എഐഎസ്എഫ്

    സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ മഹത്വം എസ്എഫ്ഐ ഗുണ്ടകള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് സച്ചിന്‍ ദേവ് അടക്കമുള്ള നേതൃത്വം ചെയ്യേണ്ടത്.

    AISF-SFI

    AISF-SFI

    • Share this:
      തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ (MG Universtiy) എസ്എഫ്‌ഐ(SFI) ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി എഐഎസ്എഫ്(AISF) സംസ്ഥാന പ്രസിഡന്റ് പി കബീര്‍. ആക്രമണത്തിന് ശേഷം വ്യാപകമായ നുണ പ്രചാരണമാണ് എസ്എഫ്ഐ നടത്തുന്നതെന്നും എഐഎസ്എഫുകാരെ അധിക്ഷേപിക്കാനാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ കെ എം സച്ചിന്‍ദേവ് ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തി.

      വിദ്യാര്‍ത്ഥിനി നേതാക്കള്‍ അടക്കമുള്ള എഐഎസ്എഫ് സഖാക്കളെ ക്രൂരമായി മര്‍ദിച്ചതിനെ ന്യായീകരിക്കാന്‍, വലതു പക്ഷ കൂട്ടുകെട്ട് എന്നൊക്കെയുള്ള യാതോരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതും തീര്‍ത്തും അപലപനീയമാണെന്ന് എഐഎസ്എഫ് പ്രസ്താവനയില്‍ പറയുന്നു. പുരോഗമന ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന് വീമ്പിളക്കുന്ന എസ്എഫ്ഐ, എന്തുകൊണ്ടാണ് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഇത്രമേല്‍ പേടിക്കുന്നതെന്ന് എഐഎസ്എഫ് പ്രസ്താവനയില്‍ പറയുന്നു.

      കൗണ്‍സിലര്‍മാരുടെ എണ്ണം അവകാശവാദം മാത്രമല്ല എന്നത് എഐഎസ്എഫ് സെനറ്റ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്. എസ്എഫ്ഐ യുടെ വാദം തീര്‍ത്തും തെറ്റാണെന്ന് ഇതിലൂടെ മനസ്സിലാക്കുവാന്‍ കഴിയും. സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ വലതുപക്ഷ ചേരിയിലേക്ക് എഐഎസ്എഫിനെ ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കനയ്യകുമാറിനെ ഉദ്ധരിച്ച് തന്റെ വാദം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന സച്ചിന്‍ ദേവ് MLAയുടെ നിലപാട് അടിസ്ഥാന രഹിതമാണ്.

      Also Read-ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ്

      എ.പി അബ്ദുള്ളക്കുട്ടിയെന്ന പഴയ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെയും ഋതബ്രത ബാനര്‍ജിയെന്ന മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയെയും JNU സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റ്മാരും എസ് എഫ് ഐ നേതാക്കളുമായിരുന്ന ഷക്കീല്‍ അഹമ്മദ് ഖാന്‍ (1992-1993),ബിട്ടലാല്‍ ബറുവ (1996-1998), സയ്യിദ് നാസ്സര്‍ ഹുസ്സയിന്‍ (1999-2000) എന്നിവരുടെ വര്‍ത്തമാനകാല രാഷ്ട്രീയം കൂടി പരിശോധിക്കാന്‍ സച്ചിന്‍ ദേവ് മറന്നതാണെങ്കില്‍ സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

      Also Read-'കനയ്യകുമാർ വലതുപക്ഷത്ത് ചേക്കേറിയ ജാള്യം മറയ്ക്കാൻ AISF ഇരവാദത്തിലൂടെ സഹതാപം പിടിച്ചുപറ്റാൻ നോക്കുന്നു': SFI

      എഐഎസ്ഫുകാരുടെ കൂടെ വിയര്‍പ്പിന്റെ ഫലമായി ആണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഇന്ന് എംഎല്‍എ കസേരയില്‍ ഇരിക്കുന്നതെന്ന കാര്യം നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഓര്‍മ്മിപ്പിക്കേണ്ടി വരികയാണെന്നും എഐഎസ്എഫ്.

      Also Read-'എസ്എഫ്ഐയും ആര്‍എസ്എസും തമ്മിലെന്ത് വ്യത്യാസം'? MG സര്‍വകലാശാല പ്രശ്‌നത്തില്‍ AISF

      അക്രമങ്ങളെ ന്യായീകരിക്കുകയല്ല, മറിച്ചു സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ മഹത്വം ഇനിയെങ്കിലും എസ്എഫ്ഐ ഗുണ്ടകള്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് സച്ചിന്‍ ദേവ് അടക്കമുള്ള നേതൃത്വം ചെയ്യേണ്ടത്. അതിന് തയ്യാറായില്ലെങ്കില്‍ പ്രതിഷേധച്ചൂട് അറിയേണ്ടിവരും എന്നതിലും സംശയമില്ലെന്നും പ്രസ്താവനയില്‍ എഐഎസ്എഫ് വ്യക്തമാക്കി.
      Published by:Jayesh Krishnan
      First published: