നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീനാരായണ ഗുരു സര്‍വകലാശാല വിദ്യാർത്ഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കും: AISF

  ശ്രീനാരായണ ഗുരു സര്‍വകലാശാല വിദ്യാർത്ഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കും: AISF

  എടുത്തുചാടി ഓപ്പൺ സർവ്വകലാശാല പ്രഖ്യാപനം നടത്തിയത് സർക്കാരിനെതിരെ കോടതിയിൽ നിന്ന് വിധി വരാൻ കാരണമായെന്നും AISF

  Sree Narayana Open University

  Sree Narayana Open University

  • Last Updated :
  • Share this:
  എല്ലാതരം വിവേചനങ്ങൾക്കെതിരെയും പോരാട്ടം നടത്തിയ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന്റെ പേരിൽ തുടങ്ങുന്ന ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിൽ വിവേചനം സൃഷ്ടിക്കാൻ കാരണമാകുമെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല പ്രതീക്ഷയും ആശങ്കകളും എന്ന വിഷയത്തിൽ എ ഐ എസ് എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  വിദ്യാർത്ഥികൾക്ക് രണ്ടു തരം സർട്ടിഫിക്കറ്റ് നൽകുന്നതിനു കൂടെ കാരണമാകുന്ന തരത്തിൽ ധൃതിപിടിച്ച് യാതൊരു അടിസ്ഥാന സൗകര്യവുമൊരുക്കാതെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച പോലും നടത്താതെ എടുത്തുചാടി ഓപ്പൺ സർവ്വകലാശാല പ്രഖ്യാപനം നടത്തിയത് സർക്കാരിനെതിരെ കോടതിയിൽ നിന്ന് വിധി വരാൻ കാരണമായി. അതോടൊപ്പം ഗുരുദേവന്റ പേര് മോശമാവാനും തിടുക്കപ്പെട്ടുള്ള തീരുമാനം കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  Also Read ശ്രീനാരായണ ഗുരു സര്‍വകലാശാല: ഓര്‍ഡിനന്‍സ് വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു

  അച്യുതമേനോൻ ദീർഘ വീക്ഷണത്തോടെ ആരംഭിച്ച പാരലൽ കോളേജുകൾക്ക് മരണ മണി മുഴക്കുന്നത് സ്വാശ്രയ കോളേജുകൾക്ക് വിദ്യാഭ്യാസ കച്ചവടത്തിന് വലിയ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ ആരംഭിക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റി, ഓപ്പൺ യൂണിവേഴ്സിറ്റി എന്ന കാഴ്ചപ്പാടിന് തന്നെ വിപരീതമാണെന്ന് വെബിനാറിൽ സംവദിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ എം എം സചീന്ദ്രനും അഭിപ്രായപ്പെട്ടു.
  Published by:user_49
  First published:
  )}