രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പഠിപ്പുമുടക്കെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
തിരുവനന്തപുരം: എഐഎസ്എഫ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച പഠിപ്പുമുടക്കും. രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പഠിപ്പുമുടക്കെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ഡൽഹി ജെ.എൻ.യുവിൽ പുറത്ത് നിന്ന് ഉൾപ്പെടെയുള്ള എബിവിപി- ആർ എസ് എസ് സംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിർശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണെന്ന് എഐഎസ്എഫ് വ്യക്തമാക്കി. പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായത്.
മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുമ്പു ദണ്ഡും മറ്റു മാരകായുധങ്ങളുമായി വനിത ഹോസ്റ്റലിലടക്കം അതിക്രമിച്ച കടന്ന ആക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു. JNU സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് പ്രസിഡന്റ് ഐഷി ഗോഷ്, വിഖ്യാത അദ്ധ്യാപിക സുചിത്ര സെൻ ഉൾപ്പെടെയുള്ളവരെ ബോധപൂർവ്വം തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതാക്കൾ പറഞ്ഞു.
ഭരണകൂട ഒത്താശയോട് കൂടി നടക്കുന്ന ഈ അക്രമത്തിനെതിരെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം പോരാട്ടത്തിന് ഇറങ്ങണമെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായള്ള സമരങ്ങളുടെ ഭാഗമാകണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കബീറും സെക്രട്ടറി ജെ. അരുൺ ബാബുവും അഭ്യർത്ഥിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.