നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മൊബൈൽ ഫോണും ലാപ് ടോപും പരിശോധനയ്ക്ക് ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹം': ഐഷ സുൽത്താന 

    'മൊബൈൽ ഫോണും ലാപ് ടോപും പരിശോധനയ്ക്ക് ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹം': ഐഷ സുൽത്താന 

    പ്രവാസി സുഹൃത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്‍റെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതിന്‍റെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഐഷ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

    ഐഷ സുൽത്താന

    ഐഷ സുൽത്താന

    • Share this:
    കൊച്ചി: രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ  വ്യാജതെളിവുകള്‍ സൃഷ്ടിക്കാൻ നീക്കമുണ്ടെന്ന ആരോപണവുമായി ഐഷ സുല്‍ത്താന ഹൈക്കോടതിയിൽ. തന്‍റെ മൊബൈൽ ഫോണും ലാപ് ടോപും പരിശോധനയ്ക്കായ ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹമാണ്. ഐടി വിദഗ്ദരുടെ സഹായത്തോടെ മൊബൈലിലും ലാപ്ടോപ്പിലും നിഷ്പ്രയാസം തിരിമറികൾ നടത്താമെന്നും ഹൈക്കോടതിയിൽ നൽകിയ  സത്യവാങ്മൂലത്തിൽ ഐഷ വ്യക്തമാക്കുന്നു.

    രാജ്യദ്രോഹ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിലെ മറുപടിയിലാണ് ലക്ഷ്ദ്വീപ് ഭരണകൂടം ഐഷ സുൽത്താനയ്ക്ക് എതിരെ ഗുരുതര ആരോപണം നടത്തിയത്. ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്തെന്നുമായിരുന്നു ആരോപണം. എന്നാൽ കവരത്തി പോലീസിന്‍റെ ആരോപണം തള്ളിയ ഐഷ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കൻ ശ്രമമുണ്ടെന്ന് ആരോപണം ഉയർത്തുകയാണ്. ബയോവെപ്പൺ പരാമർശവുമായി ഒരു ബന്ധവുമില്ലാഞ്ഞിട്ടും തന്‍റെ ഫോൺ, ലാപ് ടോപ്പ് എന്നിവ പോലീസ് പിടിച്ചെടുത്തു. ഇവ ആരുടെ കൈയ്യിലാണെന്ന് പോലും തനിക്കറയില്ല.  കോടതി അറിയാതെയാണ് ഇവ ഗുജറാത്തില്‍ പരിശോധനയ്ക്ക് അയച്ചെന്നാണ് അറിയുന്നത്. അഡ്മിനിസ്ട്രേറ്റര്‍ക്ക് സ്വാധീനമുള്ള ഗുജറാത്തിലേക്ക് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയച്ചത് ദുരൂഹമാണെന്നും ഐഷ പറയുന്നു.

    പരിശോധാ ഫലത്തില്‍ തിരിമറിക്ക് സാധ്യതയുണ്ടെന്നും അയിഷയുടെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഗൂഢാലോചനയുണ്ടെന്ന വാദവും ഐഷ സുല്‍ത്താന തള്ളി. ചാനൽ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സമയത്ത് തന്‍റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. വാട്സ് ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. പ്രവാസി സുഹൃത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്‍റെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതിന്‍റെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഐഷ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

    എന്നാൽ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള രണ്ട് കുറ്റങ്ങളും  നിലനിൽക്കുമെന്നും ഹർജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
    ഐഷ സുൽത്താനക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ് മൂലത്തിൽ ഉള്ളത്. ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഹൈക്കോടതിയിൽ ലക്ഷദ്വീപ് പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

    രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ  ഐഷ സുൽത്താന ചില വാട്സ് ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. ബയോ വെപ്പൺ പരാമർശം നടത്തിയ ചാനൽ ചർച്ചക്കിടെ  ഇവർ മറ്റൊരാളുമായി ആശയവിനിമയം നടത്തിയെന്നും പോലീസ് പറയുന്നു. ഐഷ സുൽത്താനയുടെ ഈ നടപടി ദുരൂഹമാണെന്നും അന്വേഷണ സംഘത്തിന് എതിരെ ഇവർ മോശം പരാമർശം നടത്തുന്നുവെന്നും പോലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
    ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച്  ആവശ്യപ്പെട്ട രേഖകൾ കൈമാറിയിട്ടില്ലെന്നും പൊലീസ് പറയുന്നു. സത്യവാങ്മൂലം പരിഗണിക്കുന്ന കോടതി വരും ദിവസങ്ങളിൽ വിധി പറയും.
    Published by:Anuraj GR
    First published:
    )}