• HOME
  • »
  • NEWS
  • »
  • kerala
  • »
  • തന്നെ അറസ്റ്റ് ചെയ്യണമെന്നതാണ് ബിജെപിയുടെ അജണ്ട: ഐഷ സുൽത്താന

തന്നെ അറസ്റ്റ് ചെയ്യണമെന്നതാണ് ബിജെപിയുടെ അജണ്ട: ഐഷ സുൽത്താന

'പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. പക്ഷേ താൻ ഉദ്ദേശിച്ചതല്ല പരാതിക്കാർ ഉദ്ദേശിക്കുന്നത്': ഐഷ സുൽത്താന

ഐഷ സുൽത്താന

ഐഷ സുൽത്താന

  • Last Updated :
  • Share this:
കൊച്ചി: ബിജെപിക്കെതിരെ നിശിത വിമർശനങ്ങളുമായി ഐഷ സുൽത്താന. തന്നെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. അറസ്റ്റു ചെയ്താലേ ബി.ജെ.പി. നേതാക്കൾക്ക് സന്തോഷമാവുകയുള്ളൂ. പൊലീസുകാർക്കും സമ്മർദങ്ങൾ ഉണ്ടെന്ന് ഐഷ സുൽത്താന പറഞ്ഞു.

അറസ്റ്റ് ചെയ്ത് തോൽപ്പിക്കാനാവില്ല, താൻ അറസ്റ്റിനെ ഭയക്കുന്നുമില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയെങ്കിലും അറസ്റ്റിലായാൽ ഇടക്കാല ജാമ്യം നൽകണമെന്ന് നിലവിൽ ഉത്തരവുണ്ട്. അതില്ലെങ്കിൽ കൂടിയും തൻ്റെ നിലപാടിൽ ഒരു മാറ്റവും ഉണ്ടാവില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. പക്ഷേ താൻ ഉദ്ദേശിച്ചതല്ല പരാതിക്കാർ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് കൃത്യമായി പൊലീസിനോട് വിശദീകരിക്കുകയും ചെയ്തതാണെന്ന് ഐഷ സുൽത്താന ന്യൂസ് 18 നോട് പറഞ്ഞു.

ലക്ഷദ്വീപിലെ മുഴുവൻ ജനതയ്ക്കും വേണ്ടിയാണ് തൻ്റെ പോരാട്ടം. അത് തൻ്റെ അറസ്റ്റ് കൊണ്ട് ഇല്ലാതാക്കാനാവില്ല. അറസ്റ്റ് ചെയ്താൽ പ്രതികരണം കൂടും. ശബ്‌ദിക്കുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 'ബയോവെപ്പൺ' (ജൈവായുധം) എന്ന പരാമർശം സംബന്ധിച്ച് വ്യക്തമായി വിശദീകരണം നൽകിയതാണ്. പക്ഷേ വീണ്ടും വരാനാണ് ആവശ്യപ്പെടുന്നത്.

താൻ പ്രഫുൽ പട്ടേലിൻ്റെ നയങ്ങളെയാണ് എതിർക്കുന്നത്. ബിജെപിയെ അല്ല. ഇത്രകാലവും ഭരിച്ച അഡ്മിനിസ്റേറ്റർമാർ തെറ്റായ നയങ്ങൾ അടിച്ചേല്പിച്ചില്ല. അപ്പോഴും കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ തന്നെയായിരുന്നു. ഈ നയങ്ങൾ നടപ്പാക്കുന്നത് കോൺഗ്രസ് ആണെങ്കിലും എതിർക്കമെന്നും ഐഷ സുൽത്താന പറഞ്ഞു.ഭക്ഷ്യകിറ്റ് വിതരണം സംബന്ധിച്ച് ഹൈക്കോടതിയിൽ ഭരണകൂടം നൽകിയ സത്യവാങ്ങ്മൂലം യാഥാർത്യങ്ങൾക്ക് നിരക്കാത്തതാണ്. ദ്വീപിൽ പലയിടത്തും പട്ടിണിയാണ്. ടൂറിസം മേഖലയിൽ നിന്ന് ഒട്ടനവധി കരാർ തൊഴിലാളികളെ പിരിച്ചുവിട്ടു. ഇവരുടെ കുടുംബങ്ങളെല്ലാം ദുരിതമനുഭവിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

ദ്വീപിൽ താനും തൻ്റെ കുടുംബവും അനുഭവിച്ച യാതനകളുണ്ട്. തനിക്ക് പിതാവിനെയും സഹോദരനെയും നഷ്ടമായത് ദ്വീപിലെ അസൗകര്യങ്ങൾ മൂലമാണ്. മതിയായ ചികത്സ കൃത്യമായ സമയത്ത് കിട്ടിയിരുന്നെങ്കിൽ ഇവരെ നഷ്ടമാകില്ലായിരുന്നു. സമാനമായ നഷ്ടങ്ങൾ പല കുടുംബങ്ങൾക്കും ദ്വീപിൽ ഉണ്ടായിട്ടുണ്ട്. ആശുപത്രി വികസനവും സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നുമെല്ലാം ആവശ്യപ്പെട്ട് നിരന്തരം കേന്ദ്ര സർക്കാരുകൾക്ക് കത്തയച്ചിട്ടുണ്ട്.

ലക്ഷദ്വീപിനായുള്ള പോരാട്ടം താൻ ഇപ്പോൾ തുടങ്ങിയതല്ലെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ തന്നെ സമരങ്ങൾക്ക് ചിലർ നിറം കൊടുകയാണ്. ചിലർക്ക് തന്നെ പാക്കിസ്ഥാൻകാരിയാക്കണം. മറ്റു ചിലർക്ക് ബംഗ്ലാദേശുകാരിയായി മാറ്റാനാണ് താത്പര്യം. പക്ഷെ ദ്വീപുകാർക്ക് തന്നെ നന്നായി അറിയാമെന്നും അപവാദ പ്രചാരണങ്ങൾ തന്നെ ബാധിക്കുകയില്ലെന്നും ഐഷ സുൽത്താന പറയുന്നു. നിലപാടുകളിൽ ഒരിടത്തും വെള്ളം ചേർക്കാനില്ല, എല്ലാ ദ്വീപുകാർക്കും ഇതേ മനസ്സാണ്. അതു കൊണ്ടാണ് തനിക്ക് വേണ്ടി ലക്ഷദ്വീപ് ബിജെപിയിൽ വരെ രാജിയുണ്ടായതെന്നും അവർ പറയുന്നു.

Summary: Aisha Sultana says BJP want her to get arrested. While talking to News 18 Kerala, she said that her fight for Lakshadweep started long way back
Published by:user_57
First published: