• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൊബൈൽ ഫോൺ പിടിച്ചെടുത്തതോടെ ഒറ്റപ്പെട്ടു: ഐഷ സുൽത്താന

മൊബൈൽ ഫോൺ പിടിച്ചെടുത്തതോടെ ഒറ്റപ്പെട്ടു: ഐഷ സുൽത്താന

ആരെയും ഒരാവശ്യത്തിനും വിളിക്കാൻ കഴിയാത്ത സ്ഥിതിയാണ്. തന്നെയും ആർക്കും വിളിക്കാൻ പറ്റില്ല. തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് ഐഷ സുൽത്താന

ഐഷ സുൽത്താന

ഐഷ സുൽത്താന

  • Last Updated :
  • Share this:
കൊച്ചി: തന്റെ മൈബൈൽ ഫോൺ ലക്ഷദ്വീപ് പോലീസ് പിടിച്ചെടുത്തതോടെ താൻ തീർത്തും ഒറ്റപ്പെട്ടതായി ഐഷ സുൽത്താന. രാജ്യദ്രോഹ കേസില്‍ തുടർച്ചയി മണിക്കൂറുകൾ ചോദ്യം ചെയ്യപ്പെട്ടതിന് ശേഷം ഇവരുടെ മൊബൈൽ ഫോൺ കവരത്തി പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിരുന്നു. തന്റെ രണ്ടു സിം കാർഡുകളും ഈ ഫോണിൽ ആയിരുന്നെന്നും മുഴുവൻ കോണ്ടാക്ടുകളും അതിൽ ആയിരുന്നെന്നും അവർ പറഞ്ഞു.

അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നമ്പറുകൾ പോലും ഓർമ്മയിൽ ഇല്ല. ആരെയും ഒരാവശ്യത്തിനും വിളിക്കാൻ കഴിയാത്ത സ്ഥിതിയാണ്. തന്നെയും ആർക്കും വിളിക്കാൻ പറ്റില്ല. ദ്വീപിൽ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് അവർ പറഞ്ഞു.

അടുത്ത ബന്ധുക്കൾ രണ്ടുപേർ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവരുടെ സ്ഥിതിയും എന്തെന്ന് അറിയില്ല. ഗൂഗിൾ പേ അടക്കമുള്ള കാര്യങ്ങളും ഫോണിലാണ്. അത് കൊണ്ട് സമ്പത്തിക പ്രതിസന്ധിയും ഉണ്ട്. എന്ത് കാര്യത്തിനാണ് മൊബൈൽ പിടിച്ചെടുക്കുന്നതെന്നു പോലും പോലീസ് പറഞ്ഞില്ലെന്നും അവർ കുറ്റപ്പെടുത്തി.

ലക്ഷദ്വീപില്‍ നിന്ന് ഇന്ന് ഐഷ മടങ്ങിയേക്കും. കവരത്തി പൊലീസ് പിടിച്ചെടുത്ത ഇവരുടെ മൊബൈല്‍ ഫോണ്‍  വിട്ടുകിട്ടുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും. തുടര്‍ച്ചയായുള്ള ചോദ്യംചെയ്യലിനു ശേഷം ലക്ഷദ്വീപ് വിട്ടുപോകാനുള്ള അനുമതി പൊലീസ് ഐഷാ സുല്‍ത്താനയ്ക്ക്  നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും കവരത്തി പോലീസ് വീണ്ടും വിളിച്ചു വരുത്തി ഇവരുടെ മൊബൈല്‍ ഫോണ്‍  പിടിച്ചെടുത്തിരുന്നു. പരിശോധനയ്ക്ക് ശേഷം ഇത് വിട്ടുനല്‍കുന്നതിന് എത്ര ദിവസം വേണ്ടി വരും എന്നത്  നാളെ അറിയാനാകും. ഒരുപക്ഷേ അതുകൂടി അറിഞ്ഞശേഷം ആയിരിക്കും ഐഷ സുല്‍ത്താന  ലക്ഷദ്വീപില്‍ നിന്ന് മടങ്ങുന്നത്. ഇവരുടെ  ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചുള്ള  വിശദാംശങ്ങള്‍  ലക്ഷദ്വീപ് പോലീസ് ഒന്നുകൂടി പരിശോധിക്കുമെന്നാണ് അറിയുന്നത് .



അതേസമയം സേവ് ലക്ഷദ്വീപ് ഫോറം നാളെ നടത്താനിരുന്ന ഓലമടല്‍ സമരം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഞായറാഴ്ച ലോക്ക്ഡൗണ്‍ ആയതുകൊണ്ടാണ് സമരം മാറ്റി വയ്ക്കുന്നതെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ തുടങ്ങിയശേഷം കാര്യമായ സമരപരിപാടികളോ  ഐഷയ്ക്ക് പിന്തുണയോ ഫോറം നല്‍കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

രാജ്യദ്രോഹക്കേസിൽ ഐഷാ സുൽത്താനയെ നാലു ദിവസങ്ങളിലായി 17 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ആദ്യ ദിനം മൊഴികൾ എടുത്ത ശേഷം ദ്വീപിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. മൊഴികൾ പരിശോധിച്ച ശേഷം നടന്ന ചോദ്യം ചെയ്യൽ ഏഴര മണിക്കൂറോളം നീണ്ടു നിന്നു.

ബാങ്ക് അക്കൗണ്ടുകളുടെ വിശദംശങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ച ശേഷമാണ്  വീണ്ടും വിളിപ്പിച്ചത്. കവരത്തി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ആയിരുന്നു ചോദ്യം ചെയ്യൽ. അടുത്ത ദിവസവും ഹാജരാകാൻ നോട്ടീസ് നൽകി.

ഇതിന് ശേഷം മടങ്ങാൻ അനുവദിച്ചെങ്കിലും ഇന്നലെ ഹൈക്കോടതി ഇവർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവ് പുറത്തു വന്ന ശേഷമായിരുന്നു നാലാമത്തെ ചോദ്യം ചെയ്യൽ. ഇത് ജാമ്യവ്യവസ്ഥയുടെ ഭാഗമാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നാലു മണിക്കൂർ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിൽ മൊബൈൽ ഫോൺ പിടിച്ചു വെയ്ക്കുകയായിരുന്നു.

ബയോവെപ്പൺ എന്ന പരാമർശത്തിൽ തൃപ്തികരമായ രീതിയിൽ വിശദീകരണം നൽകിയതായി  ആദ്യ ചോദ്യം ചെയ്യലിന് ശേഷം ഇവർ പറഞ്ഞിരുന്നു. എന്നാൽ പരാമർശങ്ങൾ അന്വേഷിക്കുന്നതിനപ്പുറം പൊലീസ് ഐഷയുടെ സമീപകാല ഇടപെടലുകളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇപ്പോൾ കൊച്ചിയിലേക്ക് തിരികെ അയക്കുന്നത് ഉപാധികളുടെ കൂടി അടിസ്ഥാനത്തിലാണ്. ആശുപത്രികളിൽ കഴിയുന്ന തന്റെ ഉറ്റ ബന്ധുക്കളെ സന്ദർശിക്കണമെന്ന്  ഐഷ സുൽത്താന ആവശ്യപ്പെട്ടതിൻ്റെ കൂടി അടിസ്ഥാനത്തിലാണ്  ഇവരെ തിരിച്ചയക്കുന്നത്. ഫോൺ പരിശോധനയ്ക്കുശേഷം കേസിൽ അടുത്ത നടപടികളിലേക്ക് ലക്ഷദ്വീപ് പോലീസ് കടക്കും.  ഇതിനുള്ള നിയമോപദേശം തേടിയിട്ടുണ്ട്.
Published by:Meera Manu
First published: