തിരുവനന്തപുരം: മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പരമായ പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ (PC George) എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘപരിവാര്‍-പോപ്പുലര്‍ ഫ്രണ്ട് ശക്തികള്‍ കേരളത്തിനകത്ത് ചിദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള വര്‍ഗ്ഗീയ വിദ്വേശ പ്രസംഗങ്ങള്‍ നടത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക. ബോധപൂര്‍വ്വം നടത്തിയ ഈ പ്രസ്താവന ക്രിമിനല്‍ കുറ്റകരമാണ്.
ഉത്തരേന്ത്യന്‍ മോഡല്‍ പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കളെ കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പുരോഗമന കേരളം തയ്യാറാകാണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ സെക്രട്ടറി ടി.ടി.ജിസ്മോന് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Also Read-
വിവാദ പരാമർശം: പി സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.
Also Read-
പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; കൈകൂപ്പുന്ന ഇമോജിയുമായി മകന് ഷോണ്‍ ജോര്‍ജിന്റെ പോസ്റ്റ്കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു.,പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജിന്റെ പ്രസംഗം.
Also Read-
'പിസി ജോര്‍ജിന്റെ വാക്കുകളോട് യോജിക്കുന്നില്ല'; മുസ്ലീം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് സഹോദരന്റെ മകന്പിസി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ മകൻ ഷോൺ ജോർജ് കൈകൂപ്പി നിൽക്കുന്ന ഇമോജി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പി.സി ജോർജിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളിയും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
മുസ്ലിം മത വിഭാഗത്തെ കുറിച്ചു പി.സി ജോര്‍ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.അദ്ദേഹത്തിൻറെ പരാമർശങ്ങളിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നതായി വിയാനി ചാര്‍ലി ഫേസ്ബുക്കില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.