പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ സിപിഎം മൗനം വെടിയണം: AIYF

അൻവറിനെതിരെ എഐവൈഎഫ് പ്രതിഷേധം ശക്തമാക്കുമ്പോഴും സിപിഎമ്മും സിപിഐയും ഇതുവരെ പ്രതികരിച്ചിട്ടില്ല

aiyf

aiyf

 • Share this:
  തിരുവനന്തപുരം: പി വി അന്‍വറിന്റെ പ്രസ്താവനകളില്‍ സിപിഎം മൗനം വെടിയണമെന്നും അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും എഐവൈഎഫ്. അൻവറിനെതിരെ എഐവൈഎഫ് പ്രതിഷേധം ശക്തമാക്കുമ്പോഴും സിപിഎമ്മും സിപിഐയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

  സിപിഐക്കെതിരെയും പി പി സുനീറിന് എതിരെയും പി വി അന്‍വര്‍ നടത്തിയ പ്രസ്താവനകള്‍ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എഐവൈഎഫ് അന്‍വറിന്റെ കോലം കത്തിച്ച് തെരുവില്‍ ഇറങ്ങിയിട്ടും പ്രശ്‌നത്തില്‍ ഇതുവരെ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്‍വറിന്റെ പ്രസ്താവനകള്‍ അനവസരത്തില്‍ ഉള്ളതും മുന്നണി സംവിധാനത്തെ പ്രതിസന്ധിയില്‍ ആക്കുന്നതുമാണെന്നാണ് സിപിഐ നിലപാട്. എന്നാല്‍ ഇനി സിപിഎം മറുപടി പറഞ്ഞിട്ട് മതി തുടര്‍ പ്രസ്താവനകള്‍ എന്ന തീരുമാനത്തില്‍ ആണ് സിപിഐ.

  Also read: ആലപ്പുഴയിലും കള്ളവോട്ട് ആരോപണം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ CPM ശ്രമിച്ചതായി കോൺഗ്രസ്‌

  എന്നാൽ അന്‍വറിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് സിപിഎം വിശദീകരണം. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഎം മൗനം വെടിയണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രശ്‌നം ജില്ലാ തലത്തില്‍ തന്നെ പരിഹരിക്കട്ടെ എന്ന തീരുമാനത്തില്‍ ആണ് ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം.
  First published:
  )}