നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് രോഗിയുടെ ശവസംസ്‌കാരം നടത്താന്‍ പോയി; എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

  കോവിഡ് രോഗിയുടെ ശവസംസ്‌കാരം നടത്താന്‍ പോയി; എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

  എ ഐ വൈ എഫ് സംസ്ഥാന നേതാവ് കൂടിയായ ആർ ബിജുവാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്ക് പോലീസിൽ നിന്ന് ഉണ്ടായ ദുരനുഭവം വിവരിക്കുന്നത്

  News18 Malayalam

  News18 Malayalam

  • Share this:
  കോട്ടയം: സംസ്ഥാനത്തൊട്ടാകെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ ജീവനക്കാരെ കൂടാതെ യുവജന സംഘടനകൾ വലിയ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്. ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിനും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഒക്കെ എല്ലാ സംഘടനകളും വലിയ പ്രവർത്തനം നടത്തി വരുന്നു.  ഇത്തരം സംഘടനാ പ്രവർത്തകർക്ക് യാത്ര ചെയ്യുന്നതിന് പോലീസ് തടസ്സമൊന്നും ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ  കർമ്മ രംഗത്തുള്ള യുവജന സംഘടനാ പ്രവർത്തകരോട്  ഒരു പോലീസ് ഉദ്യോഗസ്ഥൻ കാട്ടിയ നീതികേടാണ് ഇന്ന് ചർച്ചയാകുന്നത്.

  ഭരണകക്ഷിയായ സിപിഐയുടെ യുവജനസംഘടനയായ എ ഐ വൈ എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ആണ് പോലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. എ ഐ വൈ എഫ് സംസ്ഥാന നേതാവ് കൂടിയായ ആർ ബിജുവാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്ക് പോലീസിൽ നിന്ന് ഉണ്ടായ ദുരനുഭവം വിവരിക്കുന്നത്.

  Also Read-അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം; ഇല്ലെങ്കില്‍ കര്‍ശന നടപടി; മന്ത്രി എം വി ഗോവിന്ദന്‍

  കഴിഞ്ഞ മെയ് മാസം ഏഴാം തീയതി ഉണ്ടായ ഒരു സംഭവമാണ് ആർ ബിജു ഫേസ്ബുക്കിൽ കുറിച്ചത്. കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശികളായ ദമ്പതിമാർ കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞിരുന്നു. ഇവരുടെ മൃതദേഹം സംസ്കരിക്കാൻ മുൻകൈയെടുത്തത് എ ഐ വൈ എഫ് ആയിരുന്നു. എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയിലെ ഭഗത് സിംഗ് യൂത്ത് ഫോഴ്സ് വാളണ്ടിയർമാർ ആയിരുന്നു ഇരുവരുടെയും മൃതദേഹം സംസ്കരിച്ചത്.  എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭാ ശ്മശാനത്തിൽ ആയിരുന്നു സംസ്കാര ചടങ്ങ്.  മൃതദേഹം സംസ്കരിക്കുന്നതിനായി തൃപ്പൂണിത്തുറ ശ്മശാനത്തിലേക്കുള്ള യാത്രയിൽ പുത്തൻ കാവിൽ വെച്ച് ഉദയംപേരൂർ സർക്കിൾ ഇൻസ്പെക്ടർ ജോസഫ് ലിയോൺ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് പരിശോധന നടത്തുകയായിരുന്നു. പോലീസ് എഐവൈഎഫ് പ്രവർത്തകരെ തടയുകയും കോവിട് നിയന്ത്രണം ലംഘിച്ചതിന് പിഴ അടയ്ക്കണം  എന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതേ സമയം കയ്യിലുണ്ടായിരുന്ന സത്യവാങ്മൂലം പോലീസ് ഉദ്യോഗസ്ഥരെ കാണിച്ചിരുന്നതായി ആർ ബിജു പറയുന്നു.  യാത്രയുടെ ഉദ്ദേശവും പോലീസുകാരോട് വ്യക്തമാക്കി. എന്നാൽ ഇതൊന്നും അംഗീകരിക്കാതെ എഐവൈഎഫ് പ്രവർത്തകരെ തടഞ്ഞു വെച്ചതായി ബിജു പറയുന്നു. ഇതോടെ വൈക്കം എംഎൽഎ സി കെ ആശ തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് സാഹചര്യം ബോധ്യപ്പെടുത്തി. ഇതോടെ എംഎൽഎമാർ പോലീസിനെ വിളിച്ച് യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തൃപ്പൂണിത്തുറയ്ക്ക് പോവുകയും ശവസംസ്കാരം നടത്തുകയും ചെയ്തു. എന്നാൽ  കഴിഞ്ഞദിവസം കോടതിയിൽ നിന്നും വന്ന ഒരു ഫോൺ കോൾ ആണ് സംഭവത്തിലെ ചതി ബോധ്യപ്പെടുത്തിയത്.

  Also Read-Covid 19 | വാക്സിൻ സമത്വത്തിനായി വേവ് പദ്ധതിയുമായി ആരോഗ്യവകുപ്പ്; വാക്‌സിനേഷന്‍ രജിസ്‌ട്രേഷന് പുതിയ സംവിധാനം

  തൃപ്പൂണിത്തുറ കോടതിയിൽ നിന്നും വിളിച്ച ശേഷം ഒരു കേസ് ഉണ്ടെന്നും ജൂലൈ ആറിന് ഹാജരായി 2000 രൂപ പിഴ അടക്കണമെന്നും ആവശ്യപ്പെട്ടു. അതായത് അന്ന് കടത്തിവിട്ട പോലീസ് ഉദ്യോഗസ്ഥർ  ഇവർക്കെതിരെ പിഴ എഴുതി കോടതിയിൽ സമർപ്പിച്ചു എന്നർത്ഥം. ഏതായാലും 2000 രൂപ പിഴയായി  കോടതിയിൽ അടച്ചതായി ബിജു പറയുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ ധാർഷ്ഠ്യം അംഗീകരിക്കാനാകില്ല എന്നും ബിജു വ്യക്തമാക്കി.

  ഈ സാഹചര്യം മുൻ നിർത്തി  മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഎം സിപിഐ പാർട്ടികളുടെ സംസ്ഥാന സെക്രട്ടറി മാർക്കും പരാതി നൽകിയതായി ബിജു വ്യക്തമാക്കി. ഇക്കാര്യത്തിൽ നീതി ലഭിക്കും വരെ പോരാടും എന്നാണ് ബിജു പറയുന്നത്. കോവിഡ് കാലത്ത് സഹായിക്കാൻ എത്തിയവരെ ദ്രോഹിച്ചതിന് പൊലീസ് എന്തു നടപടി എടുക്കും എന്നാണ് ഇനി അറിയാനുള്ളത്.
  Published by:Jayesh Krishnan
  First published:
  )}