നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പി പി സുനീറിനെതിരായ പ്രസ്താവന: പി വി അൻവറിനെതിരെ AIYF പ്രതിഷേധം

  പി പി സുനീറിനെതിരായ പ്രസ്താവന: പി വി അൻവറിനെതിരെ AIYF പ്രതിഷേധം

  മലപ്പുറത്തും പൊന്നാനിയിലുമാണ് എഐവൈഎഫ് പ്രതിഷേധ പ്രകടനം നടത്തിയത്

  aiyf

  aiyf

  • News18
  • Last Updated :
  • Share this:
   മലപ്പുറം: പി പി സുനീറിനെതിരായ പ്രസ്താവനയുടെ പേരില്‍ നിലമ്പൂർ എംഎൽഎ പി വി അന്‍വറിനെതിരെ മലപ്പുറത്തും പൊന്നാനിയിലും സിപിഐ യുവജന സംഘടനയായ എ ഐ വൈ എഫിന്റെ പ്രതിഷേധം. മലപ്പുറത്ത് സിപിഐ ഓഫീസില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കുന്നുമ്മല്‍ ജംഗ്ഷനില്‍ അന്‍വറിന്റെ കോലം കത്തിച്ചു.

   എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് കെ കെ സമദ്, സെക്രട്ടറി മുഹമ്മദ് സലീം എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രകടനം. രാത്രിയാണ് പൊന്നാനിയില്‍ കോലം കത്തിച്ചത്. മഞ്ഞളാംകുഴി അലിയുടെ പാതയാണ് അന്‍വര്‍ പിന്തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ ഭാരം ഇടതുപക്ഷം ചുമക്കേണ്ടെന്ന് എ ഐ വൈ എഫ് നേതാക്കള്‍ പറഞ്ഞു. അതേസമയം പി പി സുനീറിനെതിരായ അന്‍വറിന്റെ പ്രസ്താവനയില്‍ സിപിഐ ജില്ലാ നേതൃത്വം മൗനം പാലിക്കുകയാണ്.
   First published:
   )}