കോഴിക്കോട്: സി.പി.എം അംഗങ്ങളായ രണ്ടു വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഐ യുവജനസംഘടനയായ എഐവൈഎഫ്. വിദ്യാർഥികൾക്കെതിരെ യുഎപിഎ അനുസരിച്ച് ചുമത്തിയ എഫ്ഐആർ റദ്ദാക്കാൻ പൊലീസ് തയാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.
വിവാദങ്ങള്‍ ഇടതുപക്ഷത്തിന്റെ മുഖം വികൃതമാക്കി. ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേന്ദ്രത്തിലെ സർക്കാരിന്റെ നയമാണ് പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ യുഎപിഎ കേസുകളും പുനഃപരിശോധിക്കണം. പൊലീസിനകത്ത് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തണമെന്നും മഹേഷ് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.