'തീരുമാനം തിരുത്തണം'; എയ്​ഡഡ് നിയമന നിലപാടിൽ സർക്കാരിനെതിരെ AIYF

വിദ്യാഭ്യാസ സ്ഥാപന മാനേജർമാർക്ക് അധ്യാപകരെയും അനധ്യാപകരെയും നിയമിക്കാനുളള അധികാരത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ വാർത്ത ന്യൂസ് 18 കേരളമാണ് പുറത്തുകൊണ്ടുവന്നത്

news18
Updated: August 17, 2019, 6:24 PM IST
'തീരുമാനം തിരുത്തണം'; എയ്​ഡഡ് നിയമന നിലപാടിൽ സർക്കാരിനെതിരെ AIYF
News 18
  • News18
  • Last Updated: August 17, 2019, 6:24 PM IST
  • Share this:
തിരുവനന്തപുരം: എയ്​ഡഡ് നിയമനങ്ങൾ പി എസ് സിക്ക് വിടില്ലെന്ന സർക്കാർ നിലപാടിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ്. സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും തീരുമാനം തിരുത്തണമെന്നും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു. എയ്​ഡഡ് മേഖലയിൽ നടക്കുന്നത് വലിയ സാമൂഹിക അനീതിയാണെന്നും വിഷയം ഇടതു മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപന മാനേജർമാർക്ക് അധ്യാപകരെയും അനധ്യാപകരെയും നിയമിക്കാനുളള അധികാരത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ വാർത്ത ന്യൂസ് 18 കേരളമാണ് പുറത്തുകൊണ്ടുവന്നത്.

First published: August 17, 2019, 6:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading