നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അക്രമകാരികളെ ന്യായീകരിക്കുന്നു; എസ്എഫ്‌ഐയ്‌ക്കെതിരെ പ്രമേയവുമായി AIYF

  അക്രമകാരികളെ ന്യായീകരിക്കുന്നു; എസ്എഫ്‌ഐയ്‌ക്കെതിരെ പ്രമേയവുമായി AIYF

  എസ്എഫ്‌ഐയുടെ നടപടി പുരോഗമന സമൂഹത്തിന് സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് എഐവൈഎഫ് വിമര്‍ശിച്ചു.

  AIYF-SFI

  AIYF-SFI

  • Share this:
   കോട്ടയം: എംജി സര്‍വകലാശാല(MG University) സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയ്‌ക്കെതിരെ(SFI) പ്രമേയവുമായി എഐവൈഎഫ്(AIYF). കോട്ടയം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എസ്എഫ്‌ഐയുടെ നടപടി പുരോഗമന സമൂഹത്തിന് സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് എഐവൈഎഫ് വിമര്‍ശിച്ചു.

   ജനാധിപത്യത്തെ കശാപ്പു ചെയ്ത ആള്‍ക്കൂട്ടം മാത്രമായ എസ്എഫ്‌ഐയ്ക്ക് ഇടതുപക്ഷമെന്നത് ഒരു ലേബല്‍ മാത്രമാണെന്നും പ്രമേയത്തില്‍ പറയുന്നു. സര്‍വകലാശാലയില്‍ നടന്ന അക്രമകാരികളെ തള്ളിപ്പറയാതെ അക്രമകാരികളെ ന്യായീകരിക്കുകയാണ് എസ്എഫ്‌ഐ.

   കൊടിയില്‍ ആദര്‍ശംവെച്ച് മറ്റുള്ളവരെ ആക്രമിക്കുന്ന രീതി ശരിയല്ലെന്ന് സിപിഐ നേതാവ് അഡ്വ. വിബി ബിനുവും നേരത്തെ വിമര്‍ശിച്ചിരുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ആര്‍എസ്എസും എസ്എഫ്‌ഐയുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും കുറ്റപ്പെടുത്തിയിരുന്നു.

   Also Read-'AISF-കാരുടെ കൂടെ വിയര്‍പ്പിന്റെ ഫലമായാണ് SFI സംസ്ഥാന സെക്രട്ടറി ഇന്ന് എംഎല്‍എ കസേരയില്‍ ഇരിക്കുന്നത്'; എഐഎസ്എഫ്

   വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; KSRTC-ക്ക് 5.33 ലക്ഷം നഷ്ടമുണ്ടാക്കി

   പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി(KSRTC) ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.  ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബസ് വെള്ളക്കെട്ടിലിറക്കിയതുവഴി കെഎസ്ആര്‍ടിസിയ്ക്ക് 5,33,000 രൂപ നഷ്ടമുണ്ടായതാണ് പരാതി.

   വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറയുന്നത്. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടില്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

   ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തിരിയ്ക്കുന്നത്. നേരത്തെ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം ഇയാളെ  സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ പരിഹാസിച്ച് രംഗത്ത് വന്നിരുന്നു.

   Also Read-'പാറമടക്കാരൻ്റെ വണ്ടിയിൽ MLA ബോർഡുമായി നടക്കുന്ന സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റേത് അഭിസാരികയുടെ ചാരിത്ര്യപ്രസംഗം' ഷോൺ ജോർജ്

   ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ എസ് ആര്‍ ടി സി ബസ് പകുതിയോളം വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

   നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി. മീനച്ചിലാറ്റിലെ തടയണ ഉയര്‍ത്തി നിര്‍മിച്ചതോടുകൂടിയാണ് ഈ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്ന പേരിലായിരുന്നു ഡ്രൈവര്‍ ഡ്രൈവര്‍ ജദീപിനെ സസ്പെന്‍ഡ് ചെയ്തത്.
   Published by:Jayesh Krishnan
   First published:
   )}