അനുപമയുടേയും അജിത്തിന്റെയും എയ്ഡന് രണ്ടാം പിറന്നാൾ; ആഘോഷമാക്കാൻ സുഹൃത്തുക്കൾ
അനുപമയുടേയും അജിത്തിന്റെയും എയ്ഡന് രണ്ടാം പിറന്നാൾ; ആഘോഷമാക്കാൻ സുഹൃത്തുക്കൾ
ബുധനാഴ്ച രണ്ടുവയസ്സ് തികയുന്ന എയ്ഡൻ അമ്മ അനുപമ എസ് ചന്ദ്രനും അച്ഛന്‍ അജിത് കുമാറിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കും. സമരത്തില്‍ പിന്തുണ തന്നവര്‍ക്കും അജിത്തിന്റെ ബന്ധുക്കള്‍ക്കുമൊപ്പം അവന്റെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കുമെന്ന് അനുപമ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് പേരൂര്‍ക്കടയിലെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം. നീണ്ട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ദത്ത് നൽകിയ കുഞ്ഞിനെ അതിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ ലഭിച്ചു. കുഞ്ഞിനെ തിരിച്ച് കിട്ടിയ അനുപമയ്ക്കും അജിത്തും അവന് എയ്ഡൻ എന്ന് പേരുമിട്ടു. Aiden എന്ന വാക്കിന് അർത്ഥം ‘ചെറു ജ്വാല’ എന്നാണ്. ഐറിഷ് ഐതിഹ്യത്തിൽ നിന്നാണ് എയ്ഡൻ എന്ന പേര് ഉത്ഭവിച്ചത്. ഇന്ന് അവന്റെ രണ്ടാം പിറന്നാൾ ആണ്. ഒന്നാം പിറന്നാൾ ആഘോഷിക്കാൻ അനുപമയ്ക്കും അജിത്തിനും സാധിച്ചിരുന്നില്ല.
ബുധനാഴ്ച രണ്ടുവയസ്സ് തികയുന്ന എയ്ഡൻ അമ്മ അനുപമ എസ് ചന്ദ്രനും അച്ഛന്‍ അജിത് കുമാറിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കും. സമരത്തില്‍ പിന്തുണ തന്നവര്‍ക്കും അജിത്തിന്റെ ബന്ധുക്കള്‍ക്കുമൊപ്പം അവന്റെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കുമെന്ന് അനുപമ പറഞ്ഞു. പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഹാളില്‍ ബുധനാഴ്ച വൈകീട്ട് 5.30-നാണ് ആഘോഷം. ഒന്നാം പിറന്നാളില്‍ അവന്‍ മാതാപിതാക്കള്‍ക്കൊപ്പമുണ്ടായിരുന്നില്ല.
അമ്മയില്‍ നിന്ന് ബന്ധുക്കള്‍ എടുത്തുമാറ്റിയ കുഞ്ഞിനെ തിരികെ ലഭിക്കാന്‍ അനുപമ നടത്തിയ നിയമപോരാട്ടം കഴിഞ്ഞ വര്‍ഷം കേരളം കണ്ടതാണ്. 2020 ഒക്ടോബര്‍ 19 നാണ് കുഞ്ഞിന്റെ ജനനം. എന്നാല്‍, മൂന്നുദിവസം മാത്രമായിരുന്നു അനുപമയ്ക്ക് ഒപ്പം അവനുണ്ടായിരുന്നത്. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് അനുപമ തിരിച്ചറിയുമ്പോഴേക്കും കുഞ്ഞ് കാണാമറയത്തായി. ഒരു വര്‍ഷത്തിന് ശേഷം ഒരു മാസത്തെ സമരങ്ങള്‍ക്കൊടുവിലും നിയമപോരാട്ടങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരിച്ചുകിട്ടിയത്. കുഞ്ഞിനെ തിരികെക്കിട്ടാനുള്ള അമ്മയുടെ സമരത്തിനിടയിലായിരുന്നു അവന്റെ ഒന്നാം പിറന്നാള്‍. ആ സമയം ദത്തെടുത്ത ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കൊപ്പമായിരുന്നു കുഞ്ഞ്.
തലസ്ഥാനത്ത് മുൻപൊങ്ങും കണ്ടിട്ടില്ലാത്തൊരു സമരമായിരുന്നു അനുപമയുടേത്. കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ മുട്ടാത്ത വഴികളില്ലായിരുന്നു. അന്ന് തനിക്കൊപ്പം കൂടെനിന്ന എല്ലാ നല്ല മനുഷ്യരെയും പിറന്നാളിന് ക്ഷണിച്ചിട്ടുണ്ടെന്ന് അനുപമ പറഞ്ഞു. ദത്തു വിവാദത്തിനു മുന്‍പ് പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ ഈ ജോലിയില്‍ തിരികെ പ്രവേശിച്ചു. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂര്‍ത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.