HOME » NEWS » Kerala » AJU SAIGAL GET MINISTERS APPRECIATION FOR HELPING STATE GOVERNMENT TO SAVE RS 600 CRORE RV

സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടമുണ്ടാക്കി; മന്ത്രിമാരുടെ പ്രശംസ നേടി; ആ ജീവനക്കാരി ആരാണ്?

ഇതുവരെയായി 5.62 ലക്ഷം കാർഡുകൾ മുൻഗണനാ ലിസ്റ്റിൽനിന്നും മാറി. കണ്ടെത്തിയ അനർഹരിൽ നിന്നും ഒരു കിലോ അരിക്ക് 29.81 രൂപ പ്രകാരമാണ് തിരിച്ചുപിടിക്കാൻ നടപടിയെടുക്കുന്നത്. ഖജനാവിന് കോടികളാണ് ഇതുവഴി തിരികെ ലഭിക്കുക.

News18 Malayalam | news18-malayalam
Updated: February 23, 2021, 8:52 AM IST
സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടമുണ്ടാക്കി; മന്ത്രിമാരുടെ പ്രശംസ നേടി; ആ ജീവനക്കാരി ആരാണ്?
അജു സൈഗൾ
  • Share this:
തിരുവനന്തപുരം: റേഷൻ കുരുക്ക് അഴിച്ച് സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടം ഉണ്ടാക്കിയത് അറിയപ്പെടാത്ത ഈ കരാർ ജീവനക്കാരി. പരവൂർ പൊഴിക്കര ഡി എസ് വിഹാറിൽ 38കാരിയായ അജു സൈഗള്‍ ആണ് മന്ത്രിമാരുടെ പ്രശംസ ഏറ്റുവാങ്ങിയ ആ ജീവനക്കാരി. റേഷൻ പട്ടികയിൽ കടന്നുകയറിയ അനർഹരെ കണ്ടെത്തുക എന്ന പ്രയാസകരമായ ദൗത്യമാണ് അജു വിജയകരമായി പൂർത്തിയാക്കിയത്.

50 ലക്ഷത്തിൽപ്പരം മുൻഗണനാ കാർഡ് ഉടമകൾ, 90 ലക്ഷത്തിൽപ്പരം കെട്ടിട ഉടമകൾ, 45 ലക്ഷത്തിൽപരം വാഹന ഉടമകൾ, ഇവരുടെ മേൽവിലാസങ്ങൾ ഒത്തുനോക്കിയാണ് അനർഹരെ കണ്ടുപിടിച്ചത്. അതിനുള്ള സോഫ്റ്റ്‌ വെയർ ഉണ്ടാക്കി. വിലകൂടിയ വാഹനങ്ങളുള്ള 4642ഉം 36,670ഉം പേരെ കണ്ടെത്തി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ കെട്ടിടത്തിന്റെ തറവിസ്തീർണ്ണ വിവരങ്ങളും ഒത്തുനോക്കി. 1000 ചതുരശ്ര അടിക്കുമേൽ വീടുള്ള 19,359 പേരെയും 1,51,111പേരെയും കണ്ടെത്തി. ഇവരെല്ലാം അനർഹമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റി വരികയായിരുന്നു.

Also Read- Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു

കണ്ടെത്തിയവരുടെ പട്ടിക ജില്ലാ തലത്തിലും താലൂക്ക് തലത്തിലും റേഷനിങ് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തു. അവർ പരിശോധന നടത്തി അനർഹരെ കണ്ടെത്തി. ഇതുവരെയായി 5.62 ലക്ഷം കാർഡുകൾ മുൻഗണനാ ലിസ്റ്റിൽനിന്നും മാറി. കണ്ടെത്തിയ അനർഹരിൽ നിന്നും ഒരു കിലോ അരിക്ക് 29.81 രൂപ പ്രകാരമാണ് തിരിച്ചുപിടിക്കാൻ നടപടിയെടുക്കുന്നത്. ഖജനാവിന് കോടികളുടെ മൂല്യമുള്ള സേവനമാണ് അങ്ങനെ ലഭിച്ചിരിക്കുന്നത്.

എളുപ്പമായിരുന്നില്ല ഈ ജോലി. റേഷൻകാർഡിലെ പേരും മേൽവിലാസവും മലയാളത്തിലാണ്. വാഹന, കെട്ടിട രജിസ്റ്ററുകൾ ഇംഗ്ലീഷിലും. കമ്പ്യൂട്ടറിന് ഇവ രണ്ടും താരതമ്യപ്പെടുത്തണമെങ്കിൽ ആദ്യം റേഷൻകാർഡിലെ മലയാള മേൽവിലാസമെല്ലാം ഇംഗ്ലീഷിലാക്കണം. മലയാള ഭാഷ നാമങ്ങൾ ഉച്ഛാരണശുദ്ധിയോടെ ഇംഗ്ലീഷ് അക്ഷരങ്ങളിലേക്ക് മാറ്റുക എളുപ്പമല്ല. ഈ പണിയൊക്കെ ചെയ്തതും ജോലികൾ പൂർത്തിയാക്കിയതും അജുവാണ്.

Also Read- സ്മാർട്ട് ഫോൺ വലിച്ചെറിയൂ.. പുഞ്ചിരിക്കൂ: വൈറലായി 100 വയസ്സുകാരി മുത്തശ്ശിയുടെ വീഡിയോ

മരിച്ചുപോയവർ പെൻഷൻ വാങ്ങുന്നത് കണ്ടെത്തിയതായിരുന്നു മറ്റൊരു സേവനം. സംസ്ഥാനത്ത് ക്ഷേമപെൻഷനും സാമൂഹിക സുരക്ഷാപെൻഷനും വാങ്ങുന്ന 47 ലക്ഷം പേരിൽ 4.5 ലക്ഷം അനർഹർ പുറത്താവുകയും ചെയ്തു. ആ വഴി 600 കോടി രൂപയെങ്കിലും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.

ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എഞ്ചിനിയേഴ്സിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഫെലോഷിപ്പ് ലഭിച്ചിരിക്കുകയാണീ യുവ പ്രതിഭയ്ക്കിപ്പോൾ. ഗോത്രജനതയ്ക്കുള്ള സേവനങ്ങൾ ഓൺലൈനിലാക്കുന്ന ദൗത്യത്തിനു പിന്നിലും അജുവിന്റെ കൈകളുണ്ടായിരുന്നു. ഇതിന്റെ പേരിൽ മന്ത്രി എ കെ ബാലൻ കഴിഞ്ഞദിവസം ഉപഹാരം നൽകി ആദരിച്ചിരുന്നു. എല്ലാ പൗരന്മാർക്കുമുള്ള സേവനങ്ങൾ ഓൺലൈനാക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിപ്പോൾ അജു.

കമ്പ്യൂട്ടൽ എഞ്ചിനിയറിങ്ങും എം ബി എയും പാസായ അജു, ടാൻഡം, ടെക്‌നോ പാർക്ക്, എൻ ഇ സി തുടങ്ങി വിവിധ സ്ഥലങ്ങളിൽ പ്രോജക്ട് കോ -ഓർഡിനേറ്റർ ആയി ജോലിചെയ്തിട്ടുണ്ട്. ഇപ്പോൾ ധനകാര്യവകുപ്പിനു കീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്ററായി ജോലിചെയ്യുകയാണ്. പരവൂർ സർവീസ് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് സാബു കഴിഞ്ഞവർഷം മരിച്ചു. അച്ഛൻ: ഗൗതമ സൈഗൾ. അമ്മ: സുധർമ സൈഗൾ. മകൾ: ആദ്യസാബു.
Published by: Rajesh V
First published: February 23, 2021, 8:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories