അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പിടിച്ചെടുത്ത എകെ 47 സുക്മയിൽ കൊല്ലപ്പെട്ട സിആർപിഎഫുകാരിൽ നിന്ന് തട്ടിയെടുത്തത്

എകെ 47 കൂടാതെ ചെറിയ തോക്ക്, രണ്ട് 303 റൈഫിൾ, രണ്ട് നാടൻ തോക്ക് എന്നിവയും അട്ടപ്പാടിയിൽ നിന്ന് കണ്ടെത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: January 23, 2020, 5:13 PM IST
അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പിടിച്ചെടുത്ത എകെ 47 സുക്മയിൽ കൊല്ലപ്പെട്ട സിആർപിഎഫുകാരിൽ നിന്ന് തട്ടിയെടുത്തത്
News18 Malayalam
  • Share this:
തിരുവനന്തപുരം: അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയ എകെ 47 തോക്ക് സുക്മയിൽ കൊല്ലപ്പെട്ട സിആർപിഎഫുകാരിൽ നിന്ന് തട്ടിയെടുത്തതെന്ന് ക്രൈംബ്രാഞ്ച്.

മണിവാസകത്തിൽ നിന്ന് പിടിച്ചെടുത്ത എകെ 47 തോക്കിലെ സീരിയൽ നമ്പർ സുക്മയിലെ ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകൾ തട്ടിയെടുത്ത ആറ് എകെ 47 തോക്കുകളിൽ ഒന്നുമായി സമാനമുണ്ടെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി.

also read:കളിയിക്കാവിള കൊലപാതകം: സൈനികർ ഉപയോഗിക്കുന്ന തോക്ക് പ്രതികളുടെ കൈവശം എങ്ങിനെ വന്നു?

2014 മാർച്ച് 11നാണ് ഛത്തീസ്ഗഢിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 11 സിആർപിഫ് ഉദ്യോഗസ്ഥരും നാല് പൊലീസുകാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു.

എകെ 47 കൂടാതെ ചെറിയ തോക്ക്, രണ്ട് 303 റൈഫിൾ, രണ്ട് നാടൻ തോക്ക് എന്നിവയും അട്ടപ്പാടിയിൽ നിന്ന് കണ്ടെത്തിയിരുന്നു. വയർലെസ് സെറ്റുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ‌ഈ ആയുധങ്ങളും വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മാവോയിസ്റ്റുകൾ തട്ടിയെടുത്തതാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അ‍ട്ടപ്പാടിയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. നാല് മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
First published: January 23, 2020, 5:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading